< Back
Cricket
ajinkya rahane
Cricket

ഐപിഎൽ: അജിൻക്യ രഹാനെ കൊൽക്കത്ത ക്യാപ്റ്റൻ

Sports Desk
|
3 March 2025 4:05 PM IST

കൊൽക്കത്ത: ഐപിഎല്ലിൽ നിലവിലെ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് ​റൈഡേഴ്സിനെ വെറ്ററൻ താരം അജിൻക്യ രഹാനെ നയിക്കും. വെങ്കടേഷ് അയ്യരെ വൈസ് ക്യാപ്റ്റനായും നിയമിച്ചതായി ടീം മാനേജ്മെന്റ് പ്രഖ്യാപിച്ചു.

പോയ വർഷം ശ്രേയസ് അയ്യരുടെ ക്യാപ്റ്റൻസിയിൽ കളത്തിലിറങ്ങിയ കൊൽക്കത്ത കിരീടം നേടിയിരുന്നു. എന്നാൽ ശമ്പളവുമായി ബന്ധപ്പെട്ട പ്രശ്നത്തെ തുടർന്ന് കൊൽക്കത്ത നിലനിർത്താതിരുന്ന ശ്രേയസിനെ പഞ്ചാബ് കിങ്സ് ലേലത്തിൽ സ്വന്തമാക്കിയിരുന്നു.

1.5 കോടിക്കാണ് ചെന്നൈ സൂപ്പർ കിങ്സിൽ നിന്നും രഹാനെയെ കൊൽക്കത്ത സ്വന്തമാക്കിയത്. 2022 സീസണിൽ കൊൽക്കത്തയിൽ നിറം മങ്ങിയ രഹാനെ പോയ രണ്ട് സീസണുകളിൽ ചെന്നൈക്കായി മികച്ച രീതിയിൽ ബാ​റ്റേന്തിയിരുന്നു. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനായിരുന്ന രഹാനെ രഞ്ജി ട്രോഫിയിൽ മുംബൈ ക്യാപ്റ്റനാണ്. 2020-21 ബോർഡർ ഗവാസ്കർ ട്രോഫിയിൽ ആസ്ട്രേലിയയെ തോൽപ്പിക്കുമ്പോൾ രഹാനെയായിരുന്നു ഇന്ത്യയെ നയിച്ചിരുന്നത്.

Related Tags :
Similar Posts