< Back
Cricket

Cricket
ഐപിഎല്ലില്‍ ഇന്ന് കലാശപ്പോര്
|15 Oct 2021 6:42 AM IST
മധ്യനിരയുടെ കൂട്ടത്തകര്‍ച്ച ഒഴിവാക്കിയാല്‍ കൊല്‍ക്കത്തയ്ക്ക് മൂന്നാം കിരീടം ചൂടാം
ഐപിഎല്ലില്‍ ഇന്ന് കലാശപ്പോര്. വൈകിട്ട് ഏഴരയ്ക്ക് നടക്കുന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടും. ദുബൈയിലാണ് മത്സരം.ഫൈനല്‍ മൂന്ന് തവണ ചാമ്പ്യന്‍ പട്ടം ചൂടിയിട്ടുള്ള ചെന്നൈ നാലാമത്തിനായുള്ള ഒരുക്കത്തിലാണ്. ആദ്യ ഫ്‌ലേഓഫ് തന്നെ ജയിച്ചതിന്റെ ആത്മവിശ്വാസവും അവര്‍ക്കുണ്ട്. പറയത്തക്ക പോരായ്മകളില്ലാത്ത ചെന്നൈയ്ക്ക് തന്നെയാണ് മത്സരത്തില്‍ മുന്‍തൂക്കം.
എന്നാല്‍ ഒത്തിണക്കത്തോടെ കളിക്കുന്നതില്‍ കൊല്‍ക്കത്തയാണ് മുന്നില്‍. ഇന്ത്യയിലെ മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഏഴാം സ്ഥാനത്തായിരുന്ന കൊല്‍ക്കത്ത യുഎഇയില്‍ നടത്തിയത് ഗംഭീര തിരിച്ചുവരവാണ്. മധ്യനിരയുടെ കൂട്ടത്തകര്‍ച്ച ഒഴിവാക്കിയാല്‍ കൊല്‍ക്കത്തയ്ക്ക് മൂന്നാം കിരീടം ചൂടാം.