< Back
Cricket
ഹൈദരാബാദിനെതിരെ മുംബൈ ആദ്യം ബാറ്റുചെയ്യും
Cricket

ഹൈദരാബാദിനെതിരെ മുംബൈ ആദ്യം ബാറ്റുചെയ്യും

Web Desk
|
8 Oct 2021 7:20 PM IST

ഇന്ന് ജയിച്ചാല്‍ മുംബൈയ്ക്കും കൊല്‍ക്കത്തയ്ക്കും ഒരേ പോയന്റ് ആകുമെങ്കിലും നെറ്റ് റണ്‍റേറ്റിന്റെ ബലത്തിലാണ് കൊല്‍ക്കത്ത മുന്നിട്ടുനില്‍ക്കുന്നത്

കൂറ്റന്‍ വിജയം മാത്രം ലക്ഷ്യമിട്ടിറങ്ങുന്ന നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് സണ്‍റൈസേഴ്സിനെതിരെ ആദ്യം ബാറ്റു ചെയ്യും. ടോസ് നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ചുരുങ്ങിയത് 171 റണ്‍സിനെങ്കിലും സണ്‍റൈസേഴ്സിനെ തോല്‍പ്പിച്ചാല്‍ മാത്രമേ മുംബൈയ്ക്ക് പ്ലേ ഓഫിലേക്ക് പ്രവേശിക്കാനാകൂ.

വ്യാഴാഴ്ച്ച നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലേ ഓഫ് ഏകദേശം ഉറപ്പിച്ചു. അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ കൊല്‍ക്കത്ത പ്ലേ ഓഫില്‍ എത്തുന്ന നാലാം ടീമാകും. ഇന്ന് ജയിച്ചാല്‍ മുംബൈയ്ക്കും കൊല്‍ക്കത്തയ്ക്കും ഒരേ പോയന്റ് ആകുമെങ്കിലും നെറ്റ് റണ്‍റേറ്റിന്റെ ബലത്തിലാണ് കൊല്‍ക്കത്ത മുന്നിട്ടുനില്‍ക്കുന്നത്.

അവസാന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ എട്ട് വിക്കറ്റിന് തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് മുംബൈ ഇന്ന് കളിക്കാനിറങ്ങുന്നത്. മറുവശത്ത് പ്ലേ ഓഫ് സാധ്യതകള്‍ എന്നോ നഷ്ടപ്പെട്ട സണ്‍റൈസേഴ്സ് കഴിഞ്ഞ മത്സരത്തില്‍ ബാംഗ്ലൂരിനെ കീഴടക്കിയിരുന്നു. അവസാന മത്സരത്തില്‍ വിജയിച്ച് മടങ്ങാനാണ് സണ്‍റൈസേഴ്സ് ശ്രമിക്കുക.

Similar Posts