< Back
Cricket
അവിശ്വസനീയ ഫീൽഡിങ്; പിറകിലേക്കോടി ഒറ്റകയ്യിൽ ഉയർന്നുചാടി ക്യാച്ചെടുത്ത്  ഗ്രീൻ-വീഡിയോ
Cricket

അവിശ്വസനീയ ഫീൽഡിങ്; പിറകിലേക്കോടി ഒറ്റകയ്യിൽ ഉയർന്നുചാടി ക്യാച്ചെടുത്ത് ഗ്രീൻ-വീഡിയോ

Sports Desk
|
21 April 2024 4:57 PM IST

8.1 ഉയരത്തിൽ പറന്ന പന്താണ് ഓസീസ് താരം കൈയിലൊതുക്കിയത്.

കൊൽക്കത്ത: കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്-റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു മത്സരത്തിലെ പവർപ്ലെയിലെ അവസാന പന്ത്. ക്രീസിൽ മികച്ച ഫോമിലുള്ള കൊൽക്കത്ത ബാറ്റർ അൻഗ്രിഷ് രഘുവംശി. ബെംഗളൂരു താരം യാഷ് ദയാലിന്റെ അവസാന പന്ത് മിഡ് വിക്കറ്റിലേക്ക് അടിച്ച് ബൗണ്ടറി നേടാനായിരുന്നു കൊൽക്കത്ത ബാറ്ററുടെ ശ്രമം. എന്നാൽ കണക്ഷൻ കൃത്യമായില്ല. പവർപ്ലെ സർക്കിളിന് പുറത്തേക്കുയർന്ന പന്തിനെ പിറകിലേക്കോടി അവിശ്വസനീയമാം വിധം കൈപിടിയിലൊതുക്കി കാമറൂൺ ഗ്രീൻ. 17ാം ഐപിഎൽ സീസണിലെ മികച്ച ക്യാച്ചുകളിലൊന്ന്.

8.1 ഉയരത്തിൽ പറന്ന പന്താണ് ഓസീസ് താരം ഉയർന്നു ചാടി കൈയിലൊതുക്കിയത്. പന്ത്കാണുക പോലും ചെയ്യാതെ ഒറ്റ കൈയിലായിരുന്നു ഈ അത്ഭുത പ്രകടനം. കഴിഞ്ഞ മത്സരങ്ങളിലെല്ലാം തകർത്തടിച്ച രഘുവംശി മൂന്ന് റൺസുമായി പുറത്ത്. ഇതോടെ പവർപ്ലെയിൽ മൂന്ന് വിക്കറ്റാണ് കൊൽക്കത്തക്ക് നഷ്ടമായത്. മത്സരത്തിലുടനീളം ഈഡൻഗാർഡനിൽ ഫീൽഡിങിൽ മികച്ച പ്രകടനമാണ് ബെംഗളൂരു പുറത്തെടുത്തത്.

Similar Posts