< Back
Cricket
Rain spoils the fun at Eden; Punjab-Kolkata match abandoned
Cricket

ഈഡനിൽ രസംകൊല്ലിയായി മഴ; പഞ്ചാബ്-കൊൽക്കത്ത മത്സരം ഉപേക്ഷിച്ചു

Sports Desk
|
26 April 2025 11:48 PM IST

ഇരുടീമുകൾക്കും ഓരോ പോയന്റ് വീതം ലഭിച്ചു

കൊൽക്കത്ത: ഈഡൻ ഗാർഡൻസിൽ നടന്ന കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സ്-പഞ്ചാബ് കിങ്‌സ് മത്സരം മഴമൂലം ഉപേക്ഷിച്ചു. പഞ്ചാബ് ഉയർത്തിയ 202 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന് കെകെആർ ഒരു ഓവറിൽ 7-0 എന്ന നിലയിൽ നിൽക്കെയാണ് മഴയെത്തിയത്. തുടർന്ന് മത്സരം പുനരാരംഭിക്കാനിരിക്കെ വീണ്ടും മഴപെയ്തത് തിരിച്ചടിയായി. ഇതോടെ 11മണിയോടെ മത്സരം ഉപേക്ഷിക്കാൻ അമ്പയർമാർ തീരുമാനിക്കുകയായിരുന്നു. ഇരുടീമുകൾക്കും ഓരോ പോയന്റ് വീതം ലഭിച്ചു. നേരത്തെ ടോസ് നേടി ആദ്യം ബാറ്റിങിനിറങ്ങിയ പഞ്ചാബ് കിങ്‌സ് നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 201 റൺസാണ് സ്‌കോർബോർഡിൽ ചേർത്തത്. അർദ്ധ സെഞ്ച്വറി നേടിയ ഓപ്പണർമാരായ പ്രിയാൻഷ് ആര്യയുടെയും പ്രഭ്‌സിമ്രാൻ സിങിന്റേയും ബാറ്റിങാണ് പഞ്ചാബിന് മികച്ച സ്‌കോർ സമ്മാനിച്ചത്.

ഓപ്പണിങിൽ തകർപ്പൻ തുടക്കമാണ് പ്രിയാൻഷ്- പ്രഭ്‌സിമ്രാൻ സഖ്യം സന്ദർശകർക്ക് നൽകിയത്. ആദ്യ പന്ത് തന്നെ ബൗണ്ടറി നേടി നയം വ്യക്തമാക്കിയ പഞ്ചാബ് ബാറ്റർമാർ പിന്നീടങ്ങോട്ട് കൊൽക്കത്തൻ ബൗളർമാർക്കെതിരെ ആഞ്ഞടിച്ചു. പവർ പ്ലേയിൽ വിക്കറ്റ് നഷ്ടമില്ലാതെ 56 റൺസാണ് പഞ്ചാബ് സ്‌കോർബോർഡിൽ ചേർത്തത്. 27 പന്തുകളിൽ നിന്ന് അർദ്ധ സെഞ്ച്വറി പൂർത്തിയാക്കിയ പ്രിയാൻഷ് ആര്യ കൂടുതൽ അപകടകാരിയായി. എന്നാൽ ആന്ദ്രെ റസലിന്റെ ഓവറിൽ (69) താരം മടങ്ങി. എന്നാൽ സ്‌കോറിങ് ദൗത്യം ഏറ്റെടുത്ത പ്രഭ്‌സിമ്രാൻ സിങ് അതിവേഗം റൺസ് ഉയർത്തി.

49 പന്തിൽ ആറു വീതം ഫോറും സിക്‌സറും സഹിതം 83 റൺസുമായി ടോപ് സ്‌കോററായി. എന്നാൽ പിന്നീട് ക്രീസിലെത്തിയ ഗ്ലെൻ മാക്‌സ്‌വെല്ലിനും(7) മാർക്കോ ജാൻസനും(3) കാര്യമായൊന്നും ചെയ്യാനായില്ല. ഇതോടെ അവസാന ഓവറുകളിൽ റണ്ണൊഴുക്കിന് ഇടിവ് വന്നു. എന്നാൽ ക്യാപ്റ്റൻ ശ്രേയസ് അയ്യർ(16 പന്തിൽ 25), ജോഷ് ഇഗ്നിസ്(11) എന്നിവരുടെ പ്രകടനം സ്‌കോർ 200 കടത്തി.

Similar Posts