< Back
Cricket
IPL 18th edition gets off to a flying start; Kolkata start in good form against RCB
Cricket

ഐപിഎൽ 18ാം എഡിഷന് വർണാഭ തുടക്കം; അടി തുടങ്ങി കൊൽക്കത്ത, ആർസിബിക്കെതിരെ മികച്ച നിലയിൽ

Sports Desk
|
22 March 2025 8:20 PM IST

ക്യാപ്റ്റൻ അജിൻക്യ രഹാനെയും സുനിൽ നരെയ്‌നും ചേർന്ന് കൊൽക്കത്തക്ക് മികച്ച തുടക്കമാണ് നൽകിയത്.

കൊൽക്കത്ത: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 18-ാമത് സീസണ് ഈഡൻ ഗാർഡനിൽ വർണാഭ തുടക്കം. അരമണിക്കൂറോളം നീണ്ടുനിന്ന ഉദ്ഘാടന ചടങ്ങിൻ വൻ താരനിരയാണ് അരങ്ങേറിയത്. ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാൻ, ഗായിക ശ്രേയ ഘോഷാൽ, ബോളിവുഡ് നടി ദിഷ പഠാണി എന്നിവർ പങ്കെടുക്കുന്ന പരിപാടികളോടെയാണ് പുതിയ സീസണ് തുടക്കം കുറിച്ചത്. മത്സരത്തിന് മഴഭീഷണിയുണ്ടാകുമെന്ന് റിപ്പോർട്ടുണ്ടായിരുന്നെങ്കിലും അന്തരീക്ഷം തെളിഞ്ഞത് ആരാധകർക്ക് ആശ്വാസമായി.

ഉദ്ഘാടന ചടങ്ങിന് ശേഷം നിലവിലെ ചാമ്പ്യൻ കൊൽക്കത്ത റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു മത്സരം ആരംഭിച്ചു. ടോസ് നേടിയ ആർസിബി കെകെആറിനെ ബാറ്റിങിനയച്ചു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ എട്ട് ഓവറിൽ 75-1 എന്ന നിലയിലാണ് കെകെആർ. ക്വിന്റൺ ഡി കോക്കിന്റെ(4) വിക്കറ്റാണ് നഷ്ടമായത്. രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന സുനിൽ നരെയ്ൻ-അജിൻക്യ രഹാനെ സഖ്യം പവർപ്ലെ ഓവറുകളിൽ തകർച്ചടിച്ചതോടെ ആദ്യ 6 ഓവറിൽ 60 റൺസാണ് ആതിഥേയർ സ്‌കോർബോർഡിൽ ചേർത്തത്. രഹാനെ അർധ സെഞ്ച്വറിയുമായി ബാറ്റിങ് തുടരുന്നു. രഹാനെ 54 റൺസുമായും ബാറ്റിങ് തുടരുന്നത്.

Related Tags :
Similar Posts