< Back
Cricket
Suryakumar Yadav

സൂര്യകുമാര്‍ യാദവ്

Cricket

'അത് എന്റെ തെറ്റ്, വേണ്ടായിരുന്നു': ആ റൺഔട്ടിൽ സൂര്യകുമാർ യാദവ്

Web Desk
|
30 Jan 2023 3:19 PM IST

ഓട്ടത്തിനിടെയുള്ള ആശയക്കുഴപ്പത്തിനിടെയാണ് വാഷിങ്ടൺ സുന്ദർ പുറത്താകുന്നത്.

ലക്‌നൗ: ന്യൂസിലൻഡിനെതിരായ രണ്ടാം ടി20യിൽ റൺഔട്ടിലൂടെ വാഷിങ്ടൺ സുന്ദർ പുറത്തായത് തന്റെ തെറ്റായിരുന്നുവെന്ന് സൂര്യകുമാർ യാദവ്. വാഷിങ്ടൺ സുന്ദർ പുറത്താകുമ്പോൾ സൂര്യകുമാർ യാദവായിരുന്നു സ്‌ട്രൈക്കിങ് എൻഡിൽ. ഓട്ടത്തിനിടെയുള്ള ആശയക്കുഴപ്പത്തിനിടെയാണ് വാഷിങ്ടൺ സുന്ദർ പുറത്താകുന്നത്.

മത്സരത്തിൽ സൂര്യകുമാർ യാദവായിരുന്നു കളിയിലെ താരം. മത്സരശേഷമായിരുന്നു സൂര്യകുമാർ യാദവിന്റെ തുറന്നുപറച്ചിൽ. 'അത് എന്റെ തെറ്റായിരുന്നു, തീർച്ചയായും ആ ബോളിൽ റൺസ് ഇല്ലായിരുന്നു, പന്ത് എവിടേക്കാണ് പോകുന്നതെന്ന് ഞാൻ കണ്ടില്ല, സൂര്യകുമാർ പറഞ്ഞു. മത്സരത്തിൽ 6 വിക്കറ്റ് ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

20 ഓവറില്‍ ന്യൂസിലൻഡ് ഉയര്‍ത്തിയ 99 റണ്‍സിലേക്ക് ബാറ്റേന്തിയ ഇന്ത്യ 19.5 ഓവറില്‍ നാല് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി വിജയത്തിലെത്തുകയായിരുന്നു. ഇന്ത്യന്‍ ബാറ്റിങ്ങിനിടെ 15–ാം ഓവറിലായിരുന്നു ആ റൺഔട്ട്. പന്തു നേരിട്ട സൂര്യകുമാർ സിംഗിളിനായി വാഷിങ്ടൻ സുന്ദറിനെ വിളിച്ചെങ്കിലും അപകടം മണത്ത സുന്ദര്‍, ഓടാൻ മടിച്ചു. ഇതിനിടെ സൂര്യകുമാര്‍ പിച്ചിന്റെ പകുതി പിന്നിട്ടിരുന്നു. അതോടെ സുന്ദര്‍ പുറത്തേക്ക്.

ആദ്യ ടി20യിൽ ഇന്ത്യ തോറ്റെങ്കിലും വാഷിങ്ടൺ സുന്ദറിന്റെ ബാറ്റിങ് പ്രതീക്ഷയേകിയിരുന്നു. 28 പന്തിൽ 50 റൺസ് നേടിയ താരം അവസാനമാണ് പുറത്തായത്. സുന്ദറിന് കൂട്ടായി ഒരാൾകൂടിയുണ്ടായിരുന്നുവെങ്കിൽ ആ മത്സരം ഇന്ത്യയുടെ കയ്യിലിരുന്നേനെ. അഞ്ച് ഫോറും മൂന്ന് സിക്‌സറും അടങ്ങുന്നതായിരുന്നു വാഷിങ്ടൺ സുന്ദറിന്റെ ഇന്നിങ്‌സ്. രണ്ടാം ടി20യിൽ 10 റൺസ് നേടാനെ സുന്ദറിനായുള്ളൂ.

Similar Posts