< Back
Cricket
ടെസ്റ്റ് ക്രിക്കറ്റ് റാങ്കിങ്; ഓള്‍റൗണ്ടര്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ജഡേജ
Cricket

ടെസ്റ്റ് ക്രിക്കറ്റ് റാങ്കിങ്; ഓള്‍റൗണ്ടര്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ജഡേജ

Sports Desk
|
23 March 2022 6:44 PM IST

ആദ്യ അഞ്ചില്‍ രണ്ട് ഇന്ത്യക്കാരാണുള്ളത്

ടെസ്റ്റ് ക്രിക്കറ്റ് റാങ്കിങ്ങിൽ ഓൾറൗണ്ടർമാരുടെ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ച് രവീന്ദ്ര ജഡേജ. ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മിന്നും പ്രകടനത്തിന് ശേഷം രണ്ടാഴ്ച മുമ്പ് 17 സ്ഥാനം മറികടന്ന് ജഡേജ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. എന്നാൽ വെസ്റ്റിൻഡീസ്-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയോടെ വെസ്റ്റിൻഡീസ് ഓൾറൗണ്ടർ ജെയ്‌സൺ ഹോൾഡർ ഒന്നാം സ്ഥാനത്തെത്തി. ഇതാണിപ്പോൾ ജഡേജ വീണ്ടും മറികടന്നത്.

ജഡേജക്ക് 385 പോയിന്‍റാണുള്ളത്. ഹോൾഡർക്ക് 357 പോയിന്‍റുണ്ട്. ഇന്ത്യയുടെ തന്നെ രവിചന്ദർ അശ്വിൻ 341 പോയിൻുമായി മൂന്നാം സ്ഥാനത്താണ്.

ബാറ്റിംഗ് റാങ്കിങ്ങിൽ ആദ്യ പത്തിൽ മൂന്ന് ഇന്ത്യക്കാരാണുള്ളത്. ക്യാപ്റ്റൻ രോഹിത് ശർമ ഏഴാം സ്ഥാനത്തും വിരാട് കോഹ്ലി ഒമ്പതാം സ്ഥാനത്തും റിഷബ് പന്ത് പത്താം സ്ഥാനത്താണുമുള്ളത്. ബൗളിങ് റാങ്കിങ്ങിൽ 850 പോയിന്‍റുമായി അശ്വിൻ രണ്ടാം സ്ഥാനത്തുണ്ട്. 830 പോയിന്‍റുമായി ജസ്പ്രീത് ബുംറ നാലാം സ്ഥാനത്താണ്.

Related Tags :
Similar Posts