< Back
Cricket
ഇത് രവീന്ദ്ര പുഷ്പ; അല്ലു അര്‍ജുനെ അനുകരിച്ച് ജഡേജ, വീഡിയോ വൈറല്‍
Cricket

"ഇത് രവീന്ദ്ര പുഷ്പ"; അല്ലു അര്‍ജുനെ അനുകരിച്ച് ജഡേജ, വീഡിയോ വൈറല്‍

Sports Desk
|
25 Feb 2022 2:21 PM IST

ചെറിയൊരിടവേളക്ക് ശേഷം ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവ് ആഘോഷമാക്കിയിരിക്കുകയാണ് ജഡേജ

ചെറിയൊരിടവേളക്ക് ശേഷം ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവ് ആഘോഷമാക്കി ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ. ഇന്ത്യ-ശ്രീലങ്ക ഒന്നാം ടി-20 യിൽ വിക്കറ്റ് നേട്ടം അടുത്തിടെ പുറത്തിറങ്ങിയ തെന്നിന്ത്യൻ ചിത്രമായ പുഷ്പയിലെ അല്ലു അർജുന്‍ സ്റ്റൈൽ അനുകരിച്ചാണ് ജഡേജ ആഘോഷിച്ചത്. ശ്രീലങ്കന്‍ താരം ദിനേശ് ചണ്ഡിമലിനെ പുറത്താക്കിയ ശേഷമായിരുന്നു ജഡേജയുടെ ആഘോഷം.


അല്ലു അർജുന്റെ കഴുത്തിനെ താഴെ കൈവച്ച് കൊണ്ടുള്ള സ്‌റ്റൈൽ നേരത്തെ സിനിമാ ലോകത്തിനകത്തും പുറത്തും വൈറലായിരുന്നു. ക്രിക്കറ്റ് ലോകത്ത് ഇതിനു മുമ്പും പല താരങ്ങളും പുഷ്പ സ്റ്റൈൽ അനുകരിച്ചിട്ടുണ്ട്. ബംഗ്ലാദേശ് ബൗളർ നസ്മുൽ ഇസ്ലാമും ഓസ്‌ട്രേലിയൻ ബാറ്റർ ഡേവിഡ് വാർണറുമൊക്കെ പുഷ്പാ സ്റ്റൈൽ അനുകരിച്ച് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിന് പിറകെയാണ് ജഡേജയുടെ പുഷ്പാ സ്റ്റൈൽ ആഘോഷം. കമന്ററി ബോക്‌സിലുണ്ടായിരുന്ന മുൻ ഇന്ത്യൻ താരം മുരളി കാർത്തിക്ക് "രവിന്ദ്ര പുഷ്പ" എന്നാണ് ജഡേജയുടെ ആഘോഷം കണ്ട് പറഞ്ഞത്.

ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടി20യിൽ ഇന്ത്യ 62 റൺസിന് ജയിച്ചിരുന്നു. ഇന്ത്യ ഉയർത്തിയ 199 റൺസിനു മുന്നിൽ ശ്രീലങ്കൻ ബാറ്റർമാർ അടിയറവ് പറഞ്ഞു. ആറ് വിക്കറ്റ് നഷ്ടത്തിൽ ലങ്കയ്‌ക്ക് 136 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ.


Related Tags :
Similar Posts