< Back
Cricket
ഇംഗ്ലണ്ട് ക്രിക്കറ്റർ ജേസണ്‍ റോയിക്ക് വിലക്ക്; കനത്ത പിഴ
Cricket

ഇംഗ്ലണ്ട് ക്രിക്കറ്റർ ജേസണ്‍ റോയിക്ക് വിലക്ക്; കനത്ത പിഴ

Web Desk
|
23 March 2022 3:00 PM IST

രണ്ട് അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നാണ് താരത്തെ വിലക്കിയത്. പിഴയും വിധിച്ചിട്ടുണ്ട്.

ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ജേസണ്‍ റോയിക്ക് വിലക്ക് ഏര്‍പ്പെടുത്തി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് . രണ്ട് അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നാണ് താരത്തെ വിലക്കിയത്. പിഴയും വിധിച്ചിട്ടുണ്ട്.

അപകീര്‍ത്തികരമായ പെരുമാറ്റം ആരോപിച്ചാണ് താരത്തെ വിലക്കിയത്. അതേസമയം ജേസണെ വിലക്കാനുണ്ടായ കാരണം എന്താണെന്ന് ബോര്‍ഡ് വെളിപ്പെടുത്തിയില്ല.

ക്രിക്കറ്റിന്റെ മാന്യതക്ക് കളങ്കമേല്‍പ്പിക്കുന്ന പെരുമാറ്റമാണ് താരത്തില്‍ നിന്നുണ്ടായതെന്ന് ഇസിബി വ്യക്തമാക്കി. ജേസണ്‍ റോയ് കുറ്റമേറ്റതായും ഇസിബി അറിയിച്ചു. അടുത്ത രണ്ട് മത്സരങ്ങളിലാണ് അദ്ദേഹത്തെ വിലക്കിയത്. എന്നാല്‍, പെരുമാറ്റം നന്നാക്കിയില്ലെങ്കില്‍ 12 മാസം വരെ വിലക്കേര്‍പ്പെടുത്തുമെന്നും ഇസിബി വ്യക്തമാക്കി.

വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയിലാണ് ജേസൺ റോയ് ഇംഗ്ലണ്ടിനായി അവസാനം കളിച്ചത്. പിന്നാലെ പാകിസ്താൻ പ്രീമിയർ ലീഗിന്റെ ഭാഗാമായി. എന്നാൽ ബയോബബ്‌ളിലെ പ്രശ്‌നങ്ങൾ മുൻനിർത്തി താരം പാകിസ്താൻ പ്രീമിയർ ലീഗ് ഉപേക്ഷിക്കുകയായിരുന്നു.

Jason Roy handed suspended two-match ban

Related Tags :
Similar Posts