< Back
Cricket
കരിയർ ബെസ്റ്റ് ബൗളിങ് പ്രകടനവുമായി ബുംറ: തൊടാനാവാതെ കൊൽക്കത്ത
Cricket

കരിയർ ബെസ്റ്റ് ബൗളിങ് പ്രകടനവുമായി ബുംറ: തൊടാനാവാതെ കൊൽക്കത്ത

Web Desk
|
10 May 2022 11:24 AM IST

ഐ.പി.എല്ലിലെ എക്കാലത്തേയും മികച്ച ബൗളിങ് പ്രകടനങ്ങൾ നോക്കുകയാണെങ്കിൽ ബുംറയുടെത് അഞ്ചാം സ്ഥാനത്താണ്.

മുംബൈ: ടി20യിൽ കരിയർ ബെസ്റ്റ് പ്രകടനവുമായി മുംബൈ ഇന്ത്യൻസ് താരം ജസ്പ്രീത് ബുംറ. ഐപിഎല്ലിൽ കൊൽക്കത്തയ്‌ക്കെതിരായ മത്സരത്തിലായിരുന്നു ബുംറ മികച്ച പന്തുകളെറിഞ്ഞത്. മത്സരത്തിൽ അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയത് വെറും പത്ത് റൺസ് വഴങ്ങി. ബുംറയുടെ നാല് ഓവറിലും അഴിഞ്ഞാടാൻ കൊൽക്കത്തൻ ബാറ്റർമാർക്കായില്ല.

ഐ.പി.എല്ലിലെ എക്കാലത്തേയും മികച്ച ബൗളിങ് പ്രകടനങ്ങൾ നോക്കുകയാണെങ്കിൽ ബുംറയുടെത് അഞ്ചാം സ്ഥാനത്താണ്. ഇപ്പോൾ ഗുജറാത്ത് ടൈറ്റൻസ് താരമായ അൽസാരി ജോസഫിന്റെതാണ് ഐപിഎല്ലിലെ മികച്ച ബൗളിങ് റെക്കോർഡ്. 2019ൽ 12 റൺസ് വഴങ്ങി ആറു വിക്കറ്റെടുത്തതതാണ് അൽസാരിയുടെ മികച്ച പ്രകടനം.

2008 ഐപിഎല്ലിൽ 14 റൺസ് വഴങ്ങി ആറു വിക്കറ്റെടുത്ത സുഹൈൽ തൻവീറിന്റെ പ്രകടനമാണ് ഈ ലിസ്റ്റിൽ രണ്ടാമത്. ആദം സാമ്പ, അനിൽ കുംബ്ലെ എന്നിവരു ഈ ലിസ്റ്റിലുണ്ട്. മത്സരത്തിലേക്ക് വരികയാണെങ്കിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയെങ്കിലും ബുംറയുടെ പ്രകടനം ടീമിന്റെ രക്ഷക്കെത്തിയില്ല.

52 റൺസിനാണ് കൊൽക്കത്ത, മുംബൈയെ പരാജയപ്പെടുത്തിയത്. ഈ സീസണിൽ മുംബൈ തകർന്നടിഞ്ഞെങ്കിലും നിലവാരം പുലർത്തിയത് ബുംറ മാത്രമായിരുന്നു. ബുംറയ്ക്ക് മികച്ചൊരു കൂട്ടില്ലാതെ പോയതാണ് മുംബൈയ്ക്ക് തിരിച്ചടിയായത്.

ടോസ് നേടിയ മുംബൈ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. വെങ്കടേഷ് അയ്യർ(43) നിതീഷ് റാണ(43)എന്നിവർ തിളങ്ങിയപ്പോൾ കൊൽക്കത്തൻ സ്‌കോർബോർഡിലെത്തിയത് 165 റൺസ്. മറുപടി ബാറ്റിങിൽ മുബൈയുടെ ഇന്നിങ്‌സ് 113 റൺസിന് തരിപ്പണമാകുകയായിരുന്നു. 51 റൺസ് നേടിയ ഇഷൻ കിഷൻ മാത്രമാണ് പൊരൂതിയത്. നായകൻ രോഹിത് ശർമ്മ ഉൾപ്പെടെയുള്ള താരങ്ങൾ നിരാശപ്പെടുത്തി.

Summary-IPL 2022: Mumbai Indians' Jasprit Bumrah registers his career-best T20 figures

Related Tags :
Similar Posts