< Back
Cricket
What a catch! Sri Lankan player Kamindu surprises with his fielding - Video
Cricket

അമ്പമ്പോ ഇതെന്തൊരു ക്യാച്ച്; ഫീൽഡിങിൽ അത്ഭുതപ്പെടുത്തി ശ്രീലങ്കൻ താരം കമിന്ദു- വീഡിയോ

Sports Desk
|
25 April 2025 9:27 PM IST

25 പന്തിൽ 42 റൺസുമായി തകർപ്പൻ ഫോമിൽ ബാറ്റു ചെയ്യവെയാണ് ബ്രേവിസിനെ ഹൈദരാബാദ് താരം പിടികൂടിയത്.

ചെന്നൈ: തകർത്തടിച്ച ചെന്നൈ സൂപ്പർ കിങ്‌സ് താരം ഡിവാൾഡ് ബ്രേവിസിനെ പുറത്താക്കാനായി അത്യുഗ്രൻ ക്യാച്ചുമായി ഞെട്ടിച്ച് സൺറൈസേഴ്‌സ് ഹൈദരാബാദ് താരം കമിന്ദു മെൻഡിസ്. ഹർഷൻ പട്ടേൽ എറിഞ്ഞ 13ാം ഓവറിലെ അവസാന പന്തിലാണ് ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയത്തെ അത്ഭുതപ്പെടുത്തിയ ക്യാച്ച് പിറന്നത്. ലോങ് ഓഫിൽ ഫീൽഡ് ചെയ്യുകയായിരുന്ന ശ്രീലങ്കൻ താരം ബ്രേവിസിന്റെ ബുള്ളറ്റ് ഷോട്ടിനെ ഇടതുവശത്തേക്ക് ഫുൾലെങ്തിൽ ഡൈവ് ചെയ്താണ് കൈപിടിലൊതുക്കിയത്. ഐപിഎല്ലിലെ തന്നെ എക്കാലത്തേയും മികച്ച ക്യാച്ചുകളുടെ പട്ടികയിലാണ് ഇത് ഇടംപിടിച്ചത്.

തൊട്ടുമുൻപത്തെ ഓവറിൽ കമിന്ദു മെൻഡിസിനെ മൂന്ന് സിക്‌സറടക്കം 20 റൺസെടുത്ത് മികച്ച ഫോമിൽ നിൽക്കെയാണ് ദക്ഷിണാഫ്രിക്കൻ താരം മടങ്ങിയത്. സീസണിലെ ആദ്യ മത്സരം കളിച്ച യുവതാരം 25 പന്തിൽ നാല് സിക്‌സറും ഒരു ഫോറുമടക്കം 42 റൺസെടുത്ത് സിഎസ്‌കെ നിരയിലെ ടോപ് സ്‌കോററായി.

ഹൈദരാബാദിനെ മത്സരത്തിലേക്ക് തിരികെയെത്തിക്കുന്നത് കൂടിയായി ബ്രേവിസിന്റെ വിക്കറ്റ്. നേരത്തെ രവീന്ദ്ര ജഡേജയെ ക്ലീൻബൗൾഡാക്കിയും ശ്രീലങ്കൻ താരം ബൗളിങിലും തിളങ്ങിയിരുന്നു.

Similar Posts