< Back
Cricket
വനിത ലോകകപ്പിന് കാര്യവട്ടം വേദിയാകില്ല
Cricket

വനിത ലോകകപ്പിന് കാര്യവട്ടം വേദിയാകില്ല

Sports Desk
|
22 Aug 2025 3:37 PM IST

തിരുവനന്തപുരം : 2025 വനിത ക്രിക്കറ്റ് ലോകകപ്പിന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയാകില്ല. കാര്യവട്ടത്ത് നേരത്തെ പ്രഖ്യാപിച്ച മത്സരങ്ങൾ മുംബൈയിലേക്ക് മാറ്റി. നേരത്തെ ബെംഗളൂരു വേദിയാവുന്നതിൽ പ്രയാസങ്ങൾ നേരിട്ടപ്പോഴാണ് സെമി ഫൈനൽ ഉൾപ്പടെയുള്ള നാല് മത്സരങ്ങൾ കാര്യവട്ടത്തേക്ക് മാറ്റിയത്.

'അപ്രതീക്ഷിതമായ ചില കാരണങ്ങൾ മൂലം ഷെഡ്യൂൾ ക്രമീകരിക്കുകയും ഒരു വേദി മാറ്റുകയും ചെയ്യേണ്ടി വന്നെങ്കിലും, വനിതാ ക്രിക്കറ്റിന്റെ ഏറ്റവും മികച്ച പ്രകടനം പ്രദർശിപ്പിക്കുന്ന അഞ്ച് ലോകോത്തര വേദികളുടെ ഒരു നിര ഇപ്പോൾ ഉള്ളതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട് ' ഐസിസി ചെയർമാൻ ജയ് ഷാ മാധ്യമങ്ങളോട് പറഞ്ഞു.

സെപ്റ്റംബർ 30 മുതൽ നവംബർ 2 വരെയാണ് ലോകകപ്പ് മത്സരങ്ങൾ നടക്കുന്നത്.

Similar Posts