< Back
Cricket

Cricket
ഐസിസി വനിത ക്രിക്കറ്റ് ലോകകപ്പിന് കാര്യവട്ടം സ്പോർട്സ് ഹബ്ബ് വേദിയായേക്കും
|24 March 2025 10:57 PM IST
2025 സെപ്തംബറിലാണ് ഐസിസി വനിത ലോകകപ്പ് ഇന്ത്യയിൽ നടക്കുന്നത്
തിരുവനന്തപുരം: ഐസിസി വനിത ക്രിക്കറ്റ് ലോകകപ്പിന് കാര്യവട്ടം സ്പോർട്സ് ഹബ്ബ് വേദിയായേക്കും.
ബിസിസിഐയിൽ നിന്നുള്ള അനൗദ്യോഗിക വിവരം കേരള ക്രിക്കറ്റ് അസോസിയേഷന് ലഭിച്ചു. 2025 സെപ്റ്റംബർ മാസമാണ് ഐസിസി വനിത ലോകകപ്പ് ഇന്ത്യയിൽ വെച്ച് നടക്കുക.
പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ സന്നാഹ മത്സരങ്ങൾ കാര്യവട്ടത്ത് വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു.
more to watch