< Back
Cricket
Century for Rohan Kunnummal; Calicut Globestars beat Trivandrum in semis
Cricket

രോഹൻ കുന്നുമ്മലിന് സെഞ്ച്വറി; ട്രിവാൻഡ്രത്തെ തകർത്ത് കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് സെമിയിൽ

Sports Desk
|
15 Sept 2024 10:39 PM IST

58 പന്തിൽ ഒൻപത് ഫോറും ആറു സിക്‌സറും സഹിതം 103 റൺസാണ് രോഹൻ നേടിയത്.

തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗിൽ കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിന് ജയം. ട്രിവാൻഡ്രം റോയൽസിനെ നാല് വിക്കറ്റിനാണ് തകർത്തത്. ഇതോടെ കാലിക്കറ്റ് സെമി പ്രവേശനം ഉറപ്പിച്ചു. റോയൽസ് ഉയർത്തിയ 171 റൺസ് വിജയലക്ഷ്യം രണ്ടു പന്തുകൾ ബാക്കിനിൽക്കെ കാലിക്കറ്റ് മറികടന്നു. 58 പന്തിൽ നിന്ന് 103 റൺസ് നേടിയ ക്യാപ്റ്റൻ രോഹൻ എസ് കുന്നുമ്മലാണ് കാലിക്കറ്റിന്റെ വിജയശില്പി. ആറു സിക്സും ഒൻപത് ബൗണ്ടറിയും ഉൾപ്പെടുന്നതായിരുന്നു രോഹന്റെ ഇന്നിംഗ്സ്.

സൽമാൻ നിസാർ -രോഹൻ കുന്നുമ്മൽ കൂട്ടുകെട്ട് നേടിയ 88 റൺസ് വിജയത്തിന് നിർണായകമായി. സൽമാൻ നിസാർ 30 പന്തിൽ നിന്ന് 34 റൺസും ഓപ്പണർ ഒമർ അബൂബക്കർ 14 പന്തിൽ 19 റൺസും നേടി. നേരത്തെ അർധ സെഞ്ച്വറി നേടി റിയ ബഷീർ, ഗോവിന്ദ് പൈ എന്നിവരുടെ ബാറ്റിങ് മികവിലാണ് റോയൽസ് മികച്ച സ്‌കോർ പടുത്തുയർത്തിയത്.

Similar Posts