< Back
Cricket
KCL Friendly Match Today
Cricket

കെസിഎൽ സൗഹൃദ മത്സരം ഇന്ന്; പ്രവേശനം സൗജന്യം

Web Desk
|
15 Aug 2025 10:53 AM IST

സഞ്ജുവിന്റെ കെസിഎ സെക്രട്ടറി ഇലവനും സച്ചിൻ ബേബിയുടെ കെസിഎ പ്രസിഡന്റ് ഇലവനും ഏറ്റുമുട്ടും

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന് മുന്നോടിയായുള്ള സൗഹൃദ മത്സരം ഇന്ന് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും. സ്റ്റേഡിയത്തിലെ നവീകരിച്ച ഫ്ലഡ് ലൈറ്റുകളുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് രാത്രി 7.30ന് മത്സരം ആരംഭിക്കുക. കേരളത്തിന്റെ പ്രിയ താരങ്ങളായ സഞ്ജു സാംസൺ നയിക്കുന്ന കെസിഎ സെക്രട്ടറി ഇലവനും സച്ചിൻ ബേബി നയിക്കുന്ന കെസിഎ പ്രസിഡന്റ് ഇലവനും തമ്മിലാണ് മത്സരം.

സഞ്ജു സാംസൺ നയിക്കുന്ന ടീമിൽ കൃഷ്ണ പ്രസാദ്, വിഷ്ണു വിനോദ്, സൽമാൻ നിസാർ, ഷോൺ റോജർ, എം.അജ്‌നാസ്, സിജോമോൻ ജോസഫ്, ബേസിൽ തമ്പി, എൻ.പി ബേസിൽ, അഖിൽ സ്‌കറിയ, എഫ്.ഫാനൂസ് , മുഹമ്മദ് ഇനാൻ, എൻ.എം ഷറഫുദീൻ, അഖിൻ സത്താർ എന്നിവർ അണിനിരക്കും.

സച്ചിൻ ബേബി നയിക്കുന്ന ടീമിൽ രോഹൻ കുന്നുമ്മൽ, മുഹമ്മദ് അസ്ഹറുദ്ദീൻ, അഹമ്മദ് ഇമ്രാൻ, അഭിഷേക് ജെ നായർ, അബ്ദുൾ ബാസിത്, ബിജു നാരായണൻ, ഏഥൻ ആപ്പിൾ ടോം, എം.ഡി നിധീഷ് , അഭിജിത്ത് പ്രവീൺ, കെ.എം ആസിഫ് , എസ്.മിഥുൻ, സി.വി വിനോദ് കുമാർ, സച്ചിൻ സുരേഷ് എന്നിവരാണുള്ളത്. കാണികൾക്ക് പ്രവേശനം സൗജന്യമാണ്.

കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാമ്പസ് മെയിൻ എൻട്രൻസ് വഴി ഇന്നർ ഗേറ്റ് അഞ്ച്, 15 എന്നീ ഗേറ്റുകൾ വഴി സ്റ്റേഡിയത്തിൽ പ്രവേശിക്കാമെന്ന് കെസിഎ അറിയിച്ചു.

Similar Posts