< Back
Cricket
വിജയ്ഹസാരെ ട്രോഫി: തകര്‍പ്പന്‍ ജയത്തോടെ കേരളം തുടങ്ങി
Cricket

വിജയ്ഹസാരെ ട്രോഫി: തകര്‍പ്പന്‍ ജയത്തോടെ കേരളം തുടങ്ങി

Web Desk
|
8 Dec 2021 6:05 PM IST

50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 184 റൺസാണ് ചണ്ഡീഗഢ് നേടിയത്. മറുപടി ബാറ്റിങ്ങിൽ കേരളം നാല് വിക്കറ്റ് നഷ്ടപ്പെടുത്തി 34 ഓവറിൽ ലക്ഷ്യം മറികടന്നു.

വിജയ്ഹസാരെ ട്രോഫിയിൽ ജയത്തോടെ തുടങ്ങി കേരളം. ചണ്ഡീഗഢിനെ ആറ് വിക്കറ്റിന് തകർത്താണ് കേരളം തുടങ്ങിയത്. ടോസ് നേടിയ കേരളം ചണ്ഡീഗഢിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 184 റൺസാണ് ചണ്ഡീഗഢ് നേടിയത്. മറുപടി ബാറ്റിങ്ങിൽ കേരളം നാല് വിക്കറ്റ് നഷ്ടപ്പെടുത്തി 34 ഓവറിൽ ലക്ഷ്യം മറികടന്നു.

മൂന്ന് വിക്കറ്റ് വീഴ്ത്തിയ സിജോമോൻ ജോസഫ്, രണ്ട് വിക്കറ്റ് വീഴ്ത്തിയ ബേസിൽ തമ്പി എന്നിവരാണ് ചണ്ഡീഗഢിനെ കുറഞ്ഞ സ്‌കോറിൽ ഒതുക്കിയത്. 90 റൺസെടുക്കുന്നതിനിടെ നാല് വിക്കറ്റുകൾ വീണെങ്കിലും പിന്നീട് കരകയറാൻ ചണ്ഡീഗഢിന് കഴിഞ്ഞില്ല. മറുപടി ബാറ്റിങിൽ ടീം സ്‌കോർ 18ൽ നിൽക്കെ ഓപ്പണർ അസ്ഹറുദ്ദീനെ നഷ്ടമായെങ്കിലും കേരളം പതറിയില്ല. മറ്റൊരു ഓപ്പണറായ രോഹൻ കുന്നുമ്മലും (46) സച്ചിൻ ബേബിയും(59)ചേർന്ന് ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു. വിഷ്ണുവിനോദ്(32) റൺസ് നേടി പിന്തുണ കൊടുത്തു.

10 ഓവറില്‍ 44 റണ്‍സ് വഴങ്ങിയാണ് സിജുമോന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. ബേസിലാകട്ടെ എട്ട് ഓവറില്‍ 31 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും സ്വന്തമാക്കി. മനു കൃഷ്ണനും വിഷ്ണു വിനോദും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

ചണ്ഡീഗഢിനായി നായകും ഓപ്പണറുമായ മനാന്‍ വോഹ്ര അര്‍ധ സെഞ്ച്വറി നേടി. 69 പന്തില്‍ നാല് ഫോറും രണ്ട് സിക്സും സഹിതം 56 റണ്‍സാണ് വോഹ്ര നേടിയത്. ഒന്‍പതാ വിക്കറ്റില്‍ അപരാചിതമായ 46 റണ്‍സ് കൂട്ടുകെട്ടഉണ്ടായക്കിയ അര്‍പിത്ത് സിംഗും (25), സന്ദീപ് ശര്‍മ്മയുമാണ് (26) വന്‍ നാണക്കേടില്‍ നിന്ന് ചണ്ഡീഗഡിനെ രക്ഷിച്ചത്.

Related Tags :
Similar Posts