< Back
Cricket
പാൻ കാർഡ് നഷ്ടമായി; ഇന്ത്യയോട് സഹായമഭ്യർഥിച്ച് കെവിൻ പീറ്റേഴ്‌സൺ, ഉടന്‍ ഇടപെട്ട് ഇന്‍കംടാക്സ് ഡിപ്പാര്‍ട്ട്മെന്‍റ്
Cricket

പാൻ കാർഡ് നഷ്ടമായി; ഇന്ത്യയോട് സഹായമഭ്യർഥിച്ച് കെവിൻ പീറ്റേഴ്‌സൺ, ഉടന്‍ ഇടപെട്ട് ഇന്‍കംടാക്സ് ഡിപ്പാര്‍ട്ട്മെന്‍റ്

Sports Desk
|
15 Feb 2022 7:39 PM IST

കഴിഞ്ഞ ദിവസം ഇന്ത്യയിലേക്കുള്ള യാത്രക്കിടെയാണ് പീറ്റേഴ്സന്‍റെ പാന്‍കാര്‍ഡ് നഷ്ടമായത്

തന്റെ പാൻകാർഡ് നഷ്ടമായതിനെത്തുടർന്ന് ഇന്ത്യയോട് സഹായമഭ്യർഥിച്ച് മുൻ ഇംഗ്ലീഷ് നായകൻ കെവിൻ പീറ്റേഴ്‌സൺ. കഴിഞ്ഞ ദിവസം ഇന്ത്യയിലേക്കുള്ള യാത്രക്കിടെയാണ് പീറ്റേഴ്സന്‍റെ പാന്‍കാര്‍ഡ് നഷ്ടമായത്

'ഇന്ത്യ, എന്നെ സഹായിക്കൂ. തിങ്കളാഴ്ച ഇന്ത്യയിലേക്ക് യാത്ര ചെയ്യുമ്പോൾ എനിക്ക് എന്റെ പാൻ കാർഡ് നഷ്ടമായി. ജോലിയാവശ്യാർഥം എനിക്കതിപ്പോൾ ആവശ്യമുണ്ട്. ഈ വിഷയത്തിൽ അടിയന്തിരമായി ബന്ധപ്പെടാൻ കഴിയുന്ന ആരെങ്കിലുമുണ്ടെങ്കിൽ എന്നെ അറിയിക്കൂ'- പീറ്റേഴ്സണ്‍ ട്വിറ്ററില്‍ കുറിച്ചു


പീറ്റേഴ്‌സന്‍റെ ട്വീറ്റ് വൈറലായതോടെ ഇന്ത്യന്‍ ഇൻകംടാക്‌സ് ഡിപ്പാർട്ട്‌മെന്റ് അദ്ദേഹത്തിന്‍റെ സഹായത്തിനെത്തി. നിങ്ങളെ ഞങ്ങള്‍ക്ക് സഹായിക്കാനാവും. നിങ്ങളുടെ പാൻകാർഡ് വിവരങ്ങൾ ഉണ്ടെങ്കിൽ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിച്ചാൽ നിങ്ങൾക്ക് അത് പ്രിന്റ് ചെയ്‌തെടുക്കാനായി അപേക്ഷിക്കാം. ഇന്‍കംടാക്സ് ഡിപ്പാര്‍ട്ട്മെന്‍റ് റീട്വീറ്റ് ചെയ്തു.

ഇൻകം ടാക്‌സ് ഡിപ്പാർട്ട്‌മെന്റിന്റെ സന്ദേശത്തിന് കെവിൻ പീറ്റേഴ്‌സൺ നന്ദി പറഞ്ഞു.



Similar Posts