< Back
Cricket
സിറാജ് പള്ളിയിലോ സഞ്ജു ചർച്ചിലോ കൊണ്ടുപോയില്ല; ടി 20 ലോകകപ്പ് ക്ഷേത്രത്തിലെത്തിച്ചതിനെ വിമർശിച്ച് മുൻ ഇന്ത്യൻ താരം
Cricket

'സിറാജ് പള്ളിയിലോ സഞ്ജു ചർച്ചിലോ കൊണ്ടുപോയില്ല'; ടി 20 ലോകകപ്പ് ക്ഷേത്രത്തിലെത്തിച്ചതിനെ വിമർശിച്ച് മുൻ ഇന്ത്യൻ താരം

Sports Desk
|
10 March 2026 8:36 PM IST

ന്യൂ ഡൽഹി : 2026 ടി20 ലോകകപ്പ് വിജയത്തിന് പിന്നാലെ ട്രോഫിയുമായി ക്ഷേത്രദർശനം നടത്തിയ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവിനെയും ജയ് ഷായെയും വിമർശിച്ച് മുൻ ലോകകപ്പ് ജേതാവും എംപിയുമായ കീർത്തി ആസാദ്. തന്റെ സോഷ്യൽ മീഡിയ ഹാൻഡിലിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കിരീടനേട്ടത്തിന് പിന്നാലെ പരിശീലകൻ ഗൗതം ഗംഭീർ, നായകൻ സൂര്യകുമാർ യാദവ്, ജയ് ഷാ തുടങ്ങിയവർ ട്രോഫിയുമായി അഹമ്മദാബാദിലെ ഹനുമാൻ ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. ഇതിനെതിരെയാണ് കീർത്തി ആസാദ് പ്രതികരിച്ചത്.

'ട്രോഫി സിറാജ് പള്ളിയിലോ സഞ്ജു ചർച്ചിലോ കൊണ്ടുപോയില്ല, ഈ കിരീടം ഒരു വ്യക്തിക്ക് മാത്രം അവകാശപ്പെട്ടതല്ല. ഇന്ത്യയിലെ മുഴുവൻ ജനങ്ങളുടേത് കൂടിയാണ്' അദ്ദേഹം പറഞ്ഞു. '1983ൽ കപിൽ ദേവിന് കീഴിൽ ഞങ്ങൾ ലോകകപ്പ് ജയിച്ചപ്പോൾ ആ ടീമിൽ ഹിന്ദുവും, മുസ്‌ലിമും, സിഖുകാരനും, ക്രിസ്ത്യാനിയുമെല്ലാം ഉണ്ടായിരുന്നു. ഞങ്ങൾ ആ കിരീടം കൊണ്ടുവന്നത് ഞങ്ങളുടെ ജന്മഭൂമിയിലേക്കാണ്. ഇന്ത്യയിലേക്കാണ്, ഭാരതത്തിലേക്കാണ്. കീർത്തി ആസാദ് കൂട്ടിച്ചേർത്തു.

കീർത്തി ആസാദിന്റെ പരാമർശത്തെ പറ്റി ഇഷാൻ കിഷനോട് മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ചോദിച്ചെങ്കിലും താരം പ്രതികരിക്കാൻ തയ്യാറായില്ല.

Similar Posts