Cricket
ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ എൽ രാഹുൽ വിവാഹിതനാവുന്നു
Cricket

ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ എൽ രാഹുൽ വിവാഹിതനാവുന്നു

Web Desk
|
13 Jan 2023 2:36 PM IST

വിവാഹം ഈ മാസം 23 ന്

ഇന്ത്യൻ ക്രിക്കറ്റ് താരം കെ.എൽ രാഹുൽ വിവാഹിതനാവുന്നു. നടൻ സുനിൽ ഷെട്ടിയുടെ മകളും ബോളിവുഡ് നടിയുമായ അഥിയ ഷെട്ടിയാണ് വധു. ഈ മാസം 23 നാണ് വിവാഹം. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ചടങ്ങുകളിൽ അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളുമാണ് പങ്കെടുക്കുക. ജനുവരി 21 നാണ് വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങുകൾ ആരംഭിക്കുന്നത്. ഈ വർഷത്തെ ആദ്യ താരവിവാഹമാണിത്.

കെ.എൽ രാഹുലും അഥിയ ഷെട്ടിയും ഏറെക്കാലമായി പ്രണയത്തിലാണ്. കഴിഞ്ഞ വർഷമാണ് ഇരുവരും തങ്ങളുടെ പ്രണയം വെളിപ്പെടുത്തിയത്. നിലവിൽ ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യക്കായി കളിച്ചു കൊണ്ടിരിക്കുകയാണ് കെ.എൽ രാഹുൽ. പരമ്പരയില്‍ മികച്ച പ്രകടനമാണ് താരം പുറത്തെടുത്ത് കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ മത്സരത്തിൽ അർധ സെഞ്ച്വറിയുമായി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത് രാഹുലാണ്. രോഹിത് ശർമും വിരാട് കോഹ്ലിയുമടക്കമുള്ള മുൻനിര ബാറ്റർമാരൊക്കെ വീണപ്പോൾ 64 റൺസെടുത്ത രാഹുലിന്റേയും 38 റൺസെടുത്ത ഹർദിക് പാണ്ഡ്യയുടേയും ഇന്നിങ്‌സുകളാണ് ഇന്ത്യയെ വിജയതീരമണച്ചത്.

Related Tags :
Similar Posts