< Back
Cricket
ധവാനെ അനുകരിച്ച് കോഹ്‌ലി, സിനിമയിൽ അഭിനയിച്ചൂടേയെന്ന് ആരാധകർ; വൈറലായി വീഡിയോ
Cricket

ധവാനെ അനുകരിച്ച് കോഹ്‌ലി, സിനിമയിൽ അഭിനയിച്ചൂടേയെന്ന് ആരാധകർ; വൈറലായി വീഡിയോ

Web Desk
|
18 Oct 2021 9:28 PM IST

ധവാനെ ടാഗ് ചെയ്ത് തന്റെ അഭിനയം എങ്ങനെയുണ്ടെന്ന് ചോദിക്കുകയാണ് ട്വിറ്ററിൽ കോഹ്ലി

ശിഖർ ധവാന്റെ ബാറ്റിങ് ശൈലി രസകരമായി അനുകരിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലിയുടെ വീഡിയോ വൈറൽ. ബാറ്റിങ്ങിനായി തയ്യാറെടുക്കുമ്പോഴുള്ള ധവാന്റെ ചേഷ്ടകളും ബോൾ നേരിടുമ്പോഴുള്ള ആക്ഷനുമെല്ലാം വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ധവാനെ ടാഗ് ചെയ്ത് തന്റെ അഭിനയം എങ്ങനെയുണ്ടെന്ന് ചോദിക്കുകയാണ് ട്വിറ്ററിൽ കോഹ്ലി.

ഞാൻ ശിഖർ ധവാനെ അനുകരിക്കാൻ പോവുകയാണ് കാരണം പലപ്പോഴും അയാൾ മതിമറന്ന് നിൽക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അത് വളരെ രസകരമാണ്, എന്ന് പറഞ്ഞാണ് താരം വീഡിയോ തുടങ്ങിയിരിക്കുന്നത്. ഇതു പറഞ്ഞയുടൻ ടീഷർട്ടിന്റെ കൈ ചുരുട്ടിക്കയറ്റി ധവാനെ കൃത്യമായി അനുകരിച്ച് കാണിക്കുകയായിരുന്നു. കോഹ്ലിയുടെ അഭിനയം കണ്ട് കൈയ്യടിക്കുകയാണ് ആരാധകരും.

ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടെങ്കിലും ഐപിഎല്ലിൽ മികച്ച പ്രകടനം തന്നെയാണ് ധവാൻ പുറത്തെടുത്തത്. തുടർച്ചയായി ആറ് ഐപിഎൽ സീസണുകളിൽ 400ൽ അധികം റൺസ് നേടുന്ന മൂന്നാമത്തെ ബാറ്ററെന്ന നേട്ടവും ധവാൻ സ്വന്തമാക്കി.

Similar Posts