< Back
Cricket
ഡിആര്‍എസ് എടുക്കണമെന്ന് സിറാജ്, വേണ്ടെന്ന് പറഞ്ഞെത്തി പന്ത്; ചിരിയടക്കാനാകാതെ കോഹ്‍ലി, വീഡിയോ
Cricket

ഡിആര്‍എസ് എടുക്കണമെന്ന് സിറാജ്, വേണ്ടെന്ന് പറഞ്ഞെത്തി പന്ത്; ചിരിയടക്കാനാകാതെ കോഹ്‍ലി, വീഡിയോ

Web Desk
|
14 Aug 2021 4:34 PM IST

രണ്ടാം ടെസ്റ്റില്‍ ഡിആര്‍എസ് എടുക്കേണ്ട എന്ന് കോഹ്‍ലിയോട് പറയുന്ന ഋഷഭ് പന്താണ് ചര്‍ച്ചയാകുന്നത്

ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഡിആര്‍എസ് എടുക്കാന്‍ നായകനെ നിര്‍ബന്ധിക്കുന്ന വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ വീഡിയോ വൈറലായിരുന്നു. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ ഡിആര്‍എസ് എടുക്കേണ്ട എന്ന് കോഹ്‍ലിയോട് പറയുന്ന ഋഷഭ് പന്താണ് ചര്‍ച്ചയാകുന്നത്.

ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിങ്‌സില്‍ ജോ റൂട്ടിനെ പുറത്താക്കാനുള്ള ശ്രമത്തിനിടെയാണ് സംഭവം. ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിനെ എല്‍.ബി.ഡബ്ല്യു മുന്നില്‍ കുരുക്കിയ ബൗളര്‍ മുഹമ്മദ് സിറാജ് അപ്പീല്‍ ചെയ്തു. എന്നാല്‍ ഫീല്‍ഡ് അമ്പയര്‍ ഔട്ട് വിളിച്ചില്ല. ഇതോടെ ഡിആര്‍എസ് എടുക്കാന്‍ കോഹ്‍ലിയോട് സിറാജ് ആവശ്യപ്പെട്ടു.

എന്നാല്‍ റിവ്യൂ എടുക്കേണ്ട എന്ന് പറഞ്ഞ് ക്യാപ്റ്റനെ തടയുകയാണ് ഋഷഭ് പന്ത് ചെയ്തത്. ഇത് ഔട്ട് അല്ല എന്ന് നായകനോട് ഋഷഭ് പന്ത് പറയുകയും ഇതുകണ്ട് കോഹ്‍ലി പൊട്ടിചിരിക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം.

ഒടുവില്‍ സിറാജിന്‍റെ തീരുമാനത്തിനൊപ്പം നിന്ന കോഹ്‍ലി റിവ്യൂ ആവശ്യപ്പെട്ടു. പക്ഷേ ഋഷഭ് പന്ത് പറഞ്ഞതായിരുന്നു ശരി. അത് ഔട്ടായിരുന്നില്ല. സ്റ്റംപിന്‍റെ ഓഫ് സൈഡ് പിച്ച് ചെയ്ത ഡെലിവറി ലൈനില്‍ ആയിരുന്നെങ്കിലും ലെഗ് സ്റ്റംപ് മിസ് ആക്കുകയായിരുന്നു. ഇന്ത്യക്ക് റിവ്യുവും നഷ്ടമായി.

Similar Posts