< Back
Cricket

Cricket
തകർന്നടിഞ്ഞ് രാജസ്ഥാൻ
|7 Oct 2021 11:14 PM IST
കൊല്‍ക്കത്തയുടെ വിജയം 86 റണ്‍സിന്
ഐ.പി.എല്ലിൽ കൊൽക്കത്താ നൈറ്റ് റൈഡേഴ്‌സിനെതിരെ രാജസ്ഥാൻ റോയൽസിന് വമ്പൻ തോൽവി. കൊൽക്കത്ത ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജ്സ്ഥാൻ 16 ഓവറിൽ 85 റൺസിന് ഓൾ ഔട്ടായി. 44 റൺസെടുത്ത രാഹുൽ തെവാട്ടിയയാണ് അൽപമെങ്കിലും പൊരുതിയത്. ക്യാപ്റ്റൻ സഞ്ജു സാംസൺ അടക്കം രാജസ്ഥാന്‍റെ മുൻനിര ബാറ്റർമാരെല്ലാം നിരാശപ്പെടുത്തിയ മത്സരത്തിൽ രണ്ട് പേർക്കല്ലാതെ മറ്റാർക്കും രണ്ടക്കം കാണാനായില്ല. കൊല്‍ക്കത്തക്കായി ശിവം മാവി 21 റണ്‍സ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തി
ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നിശ്ചിത 20 ഓവറിൽ 171 റൺസാണെടുത്തത്. അർധ സെഞ്ച്വറി നേടിയ ശുബ്മാൻ ഗില്ലും 38 റൺസെടുത്ത വെങ്കിടേഷ് അയ്യറുമാണ് കൊൽക്കത്ത നിരയിൽ തിളങ്ങിയത്. രണ്ട് സിക്‌സും നാല് ഫോറുമടക്കം ശുഭ്മാൻ ഗിൽ 56 റൺസ് എടുത്തു. ഈ മത്സരത്തോടെ രാജസ്ഥാൻ ഐ.പി.എൽ 14 ാം സീസണിൽ നിന്ന് പ്ലേ ഓഫ് കാണാതെ പുറത്തായി