< Back
Cricket
ചെന്നൈക്ക് 172 റണ്‍സ് വിജയലക്ഷ്യം
Cricket

ചെന്നൈക്ക് 172 റണ്‍സ് വിജയലക്ഷ്യം

Sports Desk
|
26 Sept 2021 6:16 PM IST

രാഹുല്‍ തൃപാടിയും നിതീഷ് റാണയും തിളങ്ങി

ഐ.പി.എല്ലില്‍ രാഹുല്‍ തൃപാടിയുടേയും നിതീഷ് റാണയുടേയും ബാറ്റിംഗ് മികവില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്സിന് മികച്ച സ്കോര്‍. നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ കൊല്‍ക്കത്ത 171 റണ്‍സെടുത്തു. നാല് ഫോറുകളും ഒരു സിക്സുമടക്കം രാഹുല്‍ തൃപാടി 45 റണ്‍സെടുത്തപ്പോള്‍ മൂന്ന് ഫോറുകളും ഒരു സിക്സുമടക്കം നിതീഷ് റാണ 35 റണ്‍സെടുത്തു.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത കൊല്‍ക്കത്തക്ക് പത്ത് റണ്‍സെടുക്കുന്നതിനിടെ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനെ നഷ്ടമായി. പിന്നീട് ക്രീസിലെത്തിയ രാഹുല്‍ തൃപാടിയുടെ ഇന്നിംഗ്സാണ് കൊല്‍ക്കത്തയെ മികച്ച സ്കോറിലെത്തിച്ചത്. അവസാന ഓവറുകളില്‍ ദിനേശ് കാര്‍ത്തിക്കും ആന്ദ്രേ റസലും ചേര്‍ന്ന് നടത്തിയ വെടിക്കെട്ട് പ്രകടനവും കൊല്‍ക്കത്ത ഇന്നിംഗ്സിന് കരുത്തേകി. ദിനേശ് കാര്‍ത്തിക്ക് മൂന്ന് ഫോറുകളും ഒരു സിക്സുമടക്കം 11 പന്തില്‍ 26 റണ്‍സെടുത്തപ്പോള്‍ ആന്ദ്രേ റസല്‍ 20 റണ്‍സെടുത്തു. ചെന്നൈക്കായി ശാര്‍ദുല്‍ താക്കൂറും ഹേസല്‍ വു‍ഡും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Similar Posts