< Back
Cricket
Windies tour: Kuldeep meets Bageshwar Dham Baba and seeks blessings, picture goes viral
Cricket

വിൻഡീസ് പര്യടനം: ബാഗേശ്വർ ധാം ബാബയെ കണ്ട് അനുഗ്രഹം തേടി കുൽദീപ്, ചിത്രം വൈറൽ

Sports Desk
|
6 July 2023 9:17 PM IST

ശാസ്ത്രിയുടെ ഇരിപ്പിടത്തിനടുത്തായി കുൽദീപ് നിലത്തിരിക്കുന്ന ചിത്രമാണ് പുറത്തുവന്നത്

വിൻഡീസ് പര്യടനത്തിൽ ഏകദിന-ടി20 ടീമുകളിൽ ഇടംപിടിച്ച ഇന്ത്യൻ ബൗളർ കുൽദീപ് യാദവ് അനുഗ്രഹം തേടി ബാഗേശ്വർ ധാം ബാബയെ സന്ദർശിച്ചു. മധ്യപ്രദേശിലെ ഛത്രാപൂരിലെ ക്ഷേത്രം സന്ദർശിക്കവേ 28കാരനായ താരം ധീരേന്ദ്ര കൃഷ്ണ ശാസ്ത്രിക്കൊപ്പമുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ശാസ്ത്രിയുടെ ഇരിപ്പിടത്തിനടുത്തായി കുൽദീപ് നിലത്തിരിക്കുന്ന ചിത്രമാണ് പുറത്തുവന്നത്.

2023 ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനായി കളിച്ച കുൽദീപ് 14 മത്സരങ്ങളിൽ നിന്ന് 10 വിക്കറ്റ് നേടിയിരുന്നു.

വെസ്റ്റിൻഡീസിനെതിരെ രണ്ട് ടെസ്റ്റുകളാണ് ഇന്ത്യ കളിക്കുക. മൂന്നു ഏകദിനങ്ങളും അഞ്ച് ടി 20 മത്സരങ്ങളും കളിക്കും. ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പായി ഒരാഴ്ചത്തെ പരിശീലന ക്യാമ്പിൽ താരങ്ങൾ പങ്കെടുക്കും. പരിശീലന മത്സരങ്ങളും കളിക്കും. ജൂലൈ 12നാണ് ആദ്യ ടെസ്റ്റ്.

Windies tour: Kuldeep meets Bageshwar Dham Baba and seeks blessings, picture goes viral

Similar Posts