< Back
Cricket

Cricket
കുല്‍ദീപ് യാദവ് ഐപിഎല്ലില്‍ നിന്ന് പുറത്ത്
|27 Sept 2021 4:20 PM IST
ഐപിഎല്ലിന് പുറമെ ആഭ്യന്തര സീസണിന്റെ ഏറിയ പങ്കും താരത്തിന് നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്
കൊല്‍ക്കത്ത നെറ്റ് റൈഡേഴ്‌സ് താരം കുല്‍ദീപ് യാദവ് ഐപിഎല്ലില്‍ നിന്ന് പുറത്ത്. കാല്‍ മുട്ടിനേറ്റ പരിക്കുകാരണമാണ് താരം നാട്ടിലേക്ക് മടങ്ങുന്നത്. ഐപിഎല്ലിന് പുറമെ ആഭ്യന്തര സീസണിന്റെ ഏറിയ പങ്കും താരത്തിന് നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.
സീസണില്‍ കൊല്‍ക്കത്ത ടീമിനൊപ്പം താരം ഉണ്ടെങ്കിലും വരുണ്‍ ചക്രവര്‍ത്തിയും സുനില്‍ നരൈയ്‌നും തിളങ്ങുന്നതിനാല്‍ താരത്തിന് അവസരങ്ങള്‍ ലഭിക്കാറില്ല. ഒക്ടോബറില്‍ നടക്കുന്ന ട്വന്റി20 ലോകകപ്പിന്റെ ഇന്ത്യന്‍ ടീമിലും ഇടംപിടിക്കാന്‍ താരത്തിന് സാധിച്ചിരുന്നില്ല.