< Back
Cricket
ലഖ്നൗവിന് സൂര്യാഘാതം; ​േപ്ല ഓഫ് കാണാതെ പുറത്ത്
Cricket

ലഖ്നൗവിന് സൂര്യാഘാതം; ​േപ്ല ഓഫ് കാണാതെ പുറത്ത്

Sports Desk
|
19 May 2025 11:46 PM IST

ലഖ്നൗ: തുടർച്ചയായ നാലാം പരാജയ​ത്തോടെ ലഖ്നൗ സൂപ്പർ ജയന്റ്സ് ​േപ്ല ഓഫ് കാണാതെ പുറത്ത്. ആദ്യം ബാറ്റുചെയ്ത ലഖ്നൗ ഉയർത്തിയ 205 റൺസ് സൺറൈസേഴ്സ് ഹൈദരാബാദ് 19ാം ഓവറിൽ മറികടന്നു. 12 മത്സരങ്ങളിൽ നിന്നും പത്ത് പോയന്റുള്ള ലഖ്നൗ ​േപ്ല ഓഫ് കടക്കില്ലെന്ന് ഉറപ്പായി. ഒൻപത് പോയന്റുള്ള ഹൈദരാബാദ് നേരത്തേ ടൂർണമെന്റിൽ നിന്നും പുറത്തായിരുന്നു.

മത്സരത്തിൽ ആദ്യം ബാറ്റുചെയ്ത ലഖ്നൗക്കായി മിച്ചൽ മാർഷും (39 പന്തിൽ 65), എയ്ഡൻ മാർക്രമും (38 പന്തിൽ 61) മികച്ച തുടക്കമാണ് നൽകിയത്. എന്നാൽ ഇരുവരും മടങ്ങിയ ശേഷം ലഖ്നൗ സ്കോറിങ്ങിന് വേഗതകുറഞ്ഞു. 26 പന്തിൽ 45 റൺസ് നേടിയ നിക്കൊളാസ് പുരാൻ മാത്രമാണ് മികച്ച രീതിയിൽ ബാറ്റേന്തിയത്. ഏഴ് റൺസെടുത്ത ഋഷഭ് പന്ത് ഒരിക്കൽ കൂടി നിരാശപ്പെടുത്തി

മറുപടി ബാറ്റിങ്ങിനറങ്ങിയ ഹൈദരാബാദിനായി അഭിഷേക് ശർമ മിന്നും തുടക്കമാണ് നൽകിയത്. 20 പന്തിൽ നിന്നും 59 റൺസെടുത്ത അഭിഷേക് ആറ് സിക്സറുകളും പറത്തി. ഇഷാൻ കിഷൻ (35), ഹെന്റിച്ച് ക്ലാസൻ (47), കമിൻഡു മെൻഡിസ് (32) എന്നിവരുടെ സംഭാവനകളും ചേർന്നതോടെ ഹൈദരാബാദ് അനായാസം വിജയം സ്വന്തമാക്കി.

Similar Posts