< Back
Cricket
Martin Guptill
Cricket

‘അവസാനം ഇങ്ങനെയായതിൽ വിഷമമുണ്ട്’; വിരമിക്കൽ പ്രഖ്യാപിച്ച് മാർട്ടിൻ ഗപ്റ്റിൽ

Sports Desk
|
9 Jan 2025 4:36 PM IST

വെല്ലിങ്ടൺ: ന്യൂസിലാൻഡിന്റെ വെറ്ററൻ ഓപ്പണർ മാർട്ടിൻ ഗപ്റ്റിൽ വിരമിക്കൽ പ്രഖ്യാപിച്ചു. 38കാരനായ ഗപ്റ്റിൽ കിവികൾക്കായി 198 ഏകദിനങ്ങളിലും 122 ട്വന്റി 20യിലും 47 മത്സരങ്ങളിലും കളത്തിലിറങ്ങിയിട്ടുണ്ട്.

2009ൽ ന്യൂസിലാൻഡിനായി അരങ്ങേറിയ ഗപ്റ്റിൽ ന്യൂസിലാൻഡിനായി ഏറ്റവുമധികം ട്വന്റി 20 റൺസ് നേടിയ താരമാണ് (3531) . 2009ൽ വിൻഡീസിനെതിരെയുള്ള അരങ്ങേറ്റ ഏകദിന മത്സരത്തിൽ സെഞ്ച്വറിയടിച്ച് തുടങ്ങിയ ഗപ്റ്റിൽ 2015 ഏകദിന ലോകകപ്പിൽ വിൻഡീസിനെതിരെ 237 റൺസ് നേടിയിരുന്നു. ഏകദിന ലോകകപ്പിലെ ഉയർന്ന വ്യക്തിഗത സ്കോറാണിത്.

2016ന് ശേഷം ടെസ്റ്റ് ടീമിൽ ഇടം ലഭിക്കാത്ത ഗപ്റ്റിൽ 2022ന് ശേഷം ഏകദിനത്തിലും ട്വന്റി 20യിലും ന്യൂസിലാൻഡ് ജഴ്സിയണിഞ്ഞിട്ടില്ല. യുവതാരമായ ഫിൻ അലൻ അടക്കമുള്ളവരുടെ വരവോടെ ഗപ്റ്റിൽ മാറ്റിനിർത്തപ്പെട്ടിരുന്നു.

‘‘കുറച്ചുകൂടി മത്സരങ്ങൾ കളിക്കാൻ ഇഷ്ടമുണ്ടായിരുന്നു. ന്യൂസിലാൻഡിനായി കുറച്ചുകൂടി നൽകണമെന്ന തോന്നൽ എനിക്കുണ്ടായിരുന്നു. പക്ഷേ കാര്യങ്ങൾ ഇങ്ങനെ അവസാനിച്ചതിൽ ദുഖമുണ്ട്’’ - ഗപ്റ്റിൽ പ്രതികരിച്ചു.

Related Tags :
Similar Posts