< Back
Cricket

Cricket
പഞ്ചാബ് കിംഗ്‌സിനെ മായങ്ക് അഗർവാൾ നയിക്കും
|28 Feb 2022 1:04 PM IST
2018 സീസൺ മുതൽ പഞ്ചാബിന്റെ താരമായ മായങ്ക് അവസാന രണ്ട് സീസണിലും 400ൽ അധികം റൺസ് നേടിയിരുന്നു
നടക്കാനിരിക്കുന്ന ഐ.പി.എല്ലിന്റെ പുതിയ സീസണിൽ പഞ്ചാബ് കിംഗ്‌സിനെ ഇന്ത്യൻ താരം മായങ്ക് അഗർവാൾ നയിക്കും.പുതുതായി ടീമിലെത്തിയ ഇന്ത്യൻ താരം ശിഖർ ധവാൻ ക്യാപ്റ്റനാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ടീം മാനേജ്‌മെന്റ് മായങ്കിനെ തെരഞ്ഞെടുക്കുകയായിരുന്നു.
2018 സീസൺ മുതൽ പഞ്ചാബിന്റെ താരമായ മായങ്ക് അവസാന രണ്ട് സീസണിലും 400ൽ അധികം റൺസ് നേടിയിരുന്നു.കഴിഞ്ഞ സീസണിൽ കെ.എൽ രാഹുലിന് പരിക്കേറ്റതിനെ തുടർന്ന് താൽക്കാലികമായി പഞ്ചാബിന്റെ ക്യാപ്റ്റൻ കുപ്പായം മായങ്ക് അണിഞ്ഞിരുന്നു.