< Back
Cricket
കളിക്കിടെ രോഹിതിന്റെ അടുത്ത് എത്തിയ ആരാധകന് ആറ് ലക്ഷം രൂപ പിഴ
Cricket

കളിക്കിടെ രോഹിതിന്റെ അടുത്ത് എത്തിയ ആരാധകന് ആറ് ലക്ഷം രൂപ പിഴ

Web Desk
|
7 Nov 2022 5:13 PM IST

സിംബാബ്‌‍വെക്കെതിരായ മത്സരത്തിനിടെയാണ് ആൺകുട്ടി സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്ന് ഗ്രൗണ്ടിലെത്തിയത്

മെല്‍ബണ്‍: മത്സരത്തിനിടെ ഇന്ത്യൻ നായകൻ രോഹിത് ശർമ്മയുടെ അടുത്തേക്ക് ഓടിയെത്തിയ ആരാധകന് ആറ് ലക്ഷം രൂപ പിഴ. സിംബാബ്‌‍വെയ്ക്കെതിരായ മത്സരത്തിനിടെയാണ് ആൺകുട്ടി സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്ന് ഗ്രൗണ്ടിലെത്തിയത്.

ഇന്ത്യൻ ക്യാപ്റ്റനു മുന്നിലേക്കു കരഞ്ഞുകൊണ്ടാണ് കുട്ടി ഓടിയത്. തൊട്ടുപിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥർ ഓടിയെത്തി കുട്ടിയെ പിടിച്ചുകൊണ്ടുപോകുകയായിരുന്നു. ഇപ്പോഴിതാ ആ ആരാധകന് പിഴ ചുമത്തിയെന്ന വിവരവും പുറത്തുവരുന്നു.

അച്ചടക്കം ലംഘിച്ച ആരാധകന്, 6.5 ലക്ഷം രൂപ പിഴ ചുമത്തിയെന്നാണ് വിവരം. സിംബാബ്‌വെ 187 റൺസ് പിന്തുടരുന്നതിനിടെയാണ് സംഭവം. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ ചാടിവീണ് കുട്ടിയെ പിടിച്ചെങ്കിലും രോഹിത് ശർമ ഓടിയെത്തി അഭിവാദ്യം ചെയ്തു.

സിംബാബ്‌വെയെ 71 റൺസിന് തോൽപ്പിച്ചാണ് ടീം ഇന്ത്യ സെമിഫൈനൽ പോരാട്ടത്തിന് ടിക്കറ്റെടുത്തത്. ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികള്‍. അതേസമയം എല്ലാവരും ഇന്ത്യ- പാക് ഫൈനല്‍ കാണാനാണ് ആഗ്രഹിക്കുന്നതെന്ന് മുന്‍ ആസ്ട്രലേിയന്‍ താരം ഷെയിന്‍ വാട്സണ്‍ വ്യക്തമാക്കി. ടി20 ലോകകപ്പ് സെമി മത്സരങ്ങള്‍ക്ക് മുന്നോടിയായിട്ടാണ് വാട്സണ്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

Similar Posts