< Back
Cricket
Bumrah and Bolt on fire; Mumbai win over Lucknow
Cricket

തീയായി ബുംറയും ബോൾട്ടും; ലഖ്‌നൗവിനെതിരെ മുംബൈക്ക് തകർപ്പൻ ജയം

Sports Desk
|
27 April 2025 7:52 PM IST

തുടർച്ചയായ അഞ്ചാം ജയത്തോടെ മുംബൈ പോയന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തെത്തി

മുംബൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന് തുടർച്ചയായ അഞ്ചാം ജയം. സ്വന്തം തട്ടകമായ വാംഖഡെ സ്റ്റേഡിയത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ 54 റൺസിനാണ് തോൽപിച്ചത്. മുംബൈ ഉയർത്തിയ 216 റൺസിലേക്ക് ബാറ്റുവീശിയ എൽഎസ്ജിക്ക് 20 ഓവറിൽ 161 റൺസെടുക്കാനേ സാധിച്ചുള്ളൂ. ആതിഥേയർക്കായി ജസ്പ്രീത് ബുംറ നാല് വിക്കറ്റുമായി തിളങ്ങി. ട്രെൻഡ് ബോൾട്ട് മൂന്ന് വിക്കറ്റ് സ്വന്തമാക്കി. 22 പന്തിൽ 35 റൺസെടുത്ത ആയുഷ് ബദോനിയാണ് ലഖ്‌നൗ നിരയിലെ ടോപ് സ്‌കോറർ.

നേരത്തെ റിയാൻ റിക്കിൾട്ടൺ (32 പന്തിൽ 58), സൂര്യകുമാർ യാദവ് (28 പന്തിൽ 54) എന്നിവരുടെ അർധ സെഞ്ച്വറി കരുത്തിലാണ് മുംബൈ മികച്ച സ്‌കോർ പടുത്തുയർത്തിയത്. പരിക്ക് മാറി മടങ്ങിയെത്തിയ പേസർ മായങ്ക് യാദവ് ലക്നൗവിനായി രണ്ട് വിക്കറ്റ് വീഴ്ത്തി.

Related Tags :
Similar Posts