< Back
Cricket
മൈക്ക് ഹെസൻ പാകിസ്താൻ ക്രിക്കറ്റ് ടീം പരിശീലകൻ
Cricket

മൈക്ക് ഹെസൻ പാകിസ്താൻ ക്രിക്കറ്റ് ടീം പരിശീലകൻ

Sports Desk
|
13 May 2025 4:53 PM IST

ഇസ്‍ലാമാബാദ്: പാകിസ്താൻ ക്രിക്കറ്റ് ടീം പരിശീലകനായി മൈക്ക് ഹെസനെ നിയമിച്ചു. മെയ് 26 മുതലാണ് ഹെസൻ സ്ഥാനമേറ്റെടുക്കുക. ഏകദിനം, ട്വന്റി 20 ഫോർമാറ്റുകളിലാണ് ഹെസൻ പരിശീലിപ്പിക്കുക.

ദക്ഷിണാഫ്രിക്കൻ പരിശീലകൻ ഗാരി കേഴ്സ്റ്റൺ പാതിവഴിയിൽ ഉപേക്ഷിച്ച സ്ഥാന​ത്തേക്കാണ് ഹെസനെ തെരഞ്ഞെടുത്തത്. രണ്ട് വർഷം കരാറുണ്ടായിരുന്ന കേഴ്സ്റ്റൺ വെറും ആറ് മാസം മാത്രമാണ് പരിശീലക ചുമതല വഹിച്ചത്.

നിലവിൽ പാകിസ്താൻ സൂപ്പർ ലീഗ് ടീമായ ഇസ്‍ലാമാബാദ് യുനൈറ്റഡ് പരിശീകനാണ് സെൻ. 2012 മുതൽ 2018വരെയുള്ള കാലയളവിൽ ന്യൂസിലൻഡ് പരിശീകനായ ഹെസൻ 2015 ഏകദിന ലോകകപ്പ് ഫൈനൽ ഉൾപ്പെടെയുള്ള ശ്രദ്ധേയ നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.

പാക് ക്രിക്കറ്റ് ബോർഡുമായി ഉടക്കി ജേസൺ ഗില്ലസ്പി രാജിവെച്ചതിന് ശേഷം പാകിസ്താന്റെ ടെസ്റ്റ് പരിശീലക സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. മുഹമ്മദ് ജാവേദെന്ന ഇടക്കാല പരിശീലകന്റെ കീഴിലാണ് പാകിസ്താൻ ടെസ്റ്റിൽ കളിക്കുന്നത്.

Similar Posts