< Back
Cricket
ഐപിഎൽ വിളിച്ചു; പാകിസ്താൻ സൂപ്പർ ലീഗ് പാതിവഴിയിൽ ഉപേക്ഷിച്ച് ഓസീസ് താരം
Cricket

ഐപിഎൽ വിളിച്ചു; പാകിസ്താൻ സൂപ്പർ ലീഗ് പാതിവഴിയിൽ ഉപേക്ഷിച്ച് ഓസീസ് താരം

Sports Desk
|
15 May 2025 6:25 PM IST

ന്യൂഡൽഹി: ​ക്രിക്കറ്റ് താരങ്ങളുടെ ഇടയിൽ ഐപിഎല്ലിന് എത്രത്തോളം പ്രധാന്യമുണ്ടെന്ന് വ്യക്തമാക്കുന്ന മറ്റൊരു സംഭവം കൂടി. ​പാകിസ്താൻ സൂപ്പർ ലീഗ് പാതിവഴിയിൽഉപേക്ഷിച്ച് ഓസീസ് സൂപ്പർ താരം ​മിച്ചൽ ഓവൻ പഞ്ചാബ് കിങ്സിനൊപ്പം ചേർന്നതാണ് പുതിയവാർത്ത.

പഞ്ചാബ് കിങ്സ് താരം െഗ്ലൻ മാക്സ്വെല്ലിന് പരിക്കേറ്റതിനെത്തുടർന്നാണ് മിച്ചൽ ഓവനെ പഞ്ചാബ് കിങ്സ് വിളിച്ചത്. പാകിസ്താൻ സൂപ്പർ ലീഗിൽ ബാബർ അസം നയിക്കുന്ന പെഷവാർ സാൽമിയുടെ താരമായിരുന്നു ഓവൻ. പിഎസ്എല്ലിൽ ഫോമിലല്ലെങ്കിലും ആസ്ട്രേലിയൻ ബിഗ്ബാഷ് ലീഗിൽ ഓവൻ തകർത്തടിച്ചിരുന്നു. ഫൈനലിൽ 42 പന്തിൽ നിന്നും 108 റൺസാണ് ഓവൻഅടിച്ചുകൂട്ടിയത്.

നേരത്തേ പാകിസ്താൻ സൂപ്പർ ലീഗിൽ പെഷവാർ സാൽമി ടീമുമായി കരാർ ഒപ്പിട്ടിരുന്ന കോർബിൻ ബോഷ് മുംബൈ ഇന്ത്യൻസിനൊപ്പം ചേർന്നത് പിസിബിയെ ചൊടിപ്പിരുന്നു.

ഇക്കുറി പിഎസ്എലും ഐപിഎല്ലും ഏകദേശം ഒരേ കാലത്താണ് നടക്കുന്നത്. ഐപിഎൽ മാർച്ച് 22 മുതൽ മെയ് 25വരെയും പിഎസ്എൽ ഏപ്രിൽ 11മുതൽ മെയ് 18 വരെയും അരങ്ങേറും. പിഎസ്എല്ലിൽ പെഷവാർ സാൽമിയുമായി കരാർ ഒപ്പിട്ട ബോഷ് മുംബൈ ഇന്ത്യൻസിനൊപ്പം ചേർന്നതിനെതിരെയാണ് പിസിബി നിയമനടപടി ആരംഭിച്ചിരുന്നു. പരിക്കേറ്റ ലിസാഡ് വില്യംസിന് പകരമായാണ് ബോഷിനെ മുംബൈ ഉൾപ്പെടുത്തിയത്.

Related Tags :
Similar Posts