< Back
Cricket
ഐ.സി.സി വനിതാ റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി മിതാലി രാജും ജൂലനും
Cricket

ഐ.സി.സി വനിതാ റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി മിതാലി രാജും ജൂലനും

Web Desk
|
29 March 2022 8:05 PM IST

ബാറ്റര്‍മാരുടെ പട്ടികയില്‍ മിതാലി രണ്ട് സ്ഥാനം മെച്ചപ്പെടുത്തി ആറാമതെത്തി. 686 പോയന്റാണ് താരത്തിനുളളത്.

ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ നിന്ന് പുറത്തുപോയെങ്കിലും ഐ.സി.സിയുടെ ഏറ്റവും പുതിയ ഏകദിന വനിതാ റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി ഇന്ത്യയുടെ മിതാലി രാജും ജൂലന്‍ ഗോസ്വാമിയും.

ബാറ്റര്‍മാരുടെ പട്ടികയില്‍ മിതാലി രണ്ട് സ്ഥാനം മെച്ചപ്പെടുത്തി ആറാമതെത്തി. 686 പോയന്റാണ് താരത്തിനുളളത്. ബൗളര്‍മാരുടെ പട്ടികയില്‍ ജൂലന്‍ ഗോസ്വാമി രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി അഞ്ചാമതെത്തി. 663 പോയന്റാണ് താരത്തിനുള്ളത്. ആദ്യ പത്തിലിടം നേടിയ ഏക ഇന്ത്യന്‍ താരവും ജൂലനാണ്.

അതേസമയം ആദ്യ പത്തില്‍ ഇന്ത്യയുടെ സ്മൃതി മന്ദാനയും ഇടം നേടിയിട്ടുണ്ട്. സ്മൃതി പത്താം സ്ഥാനത്താണ്. രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിക്കൊണ്ട് ദക്ഷിണാഫ്രിക്കയുടെ ലോറ വോള്‍വാര്‍ഡ് ലോക ഒന്നാം നമ്പര്‍ താരമായി മാറി. ഓസ്‌ട്രേലിയയുടെ അലീസ ഹീലിയെ മറികടന്നാണ് ലോറ ഒന്നാമതെത്തിയത്. അലീസ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

Mithali Raj, Jhulan Goswami rise in elite list

Similar Posts