< Back
Cricket
വേഗത്തിൽ 2000: റെക്കോർഡ് നേട്ടവുമായി മുഹമ്മദ് റിസ്‌വാൻ
Cricket

'വേഗത്തിൽ 2000': റെക്കോർഡ് നേട്ടവുമായി മുഹമ്മദ് റിസ്‌വാൻ

Web Desk
|
21 Sept 2022 5:42 PM IST

രാജ്യാന്തര ടി20യിൽ ഏറ്റവും വേഗത്തിൽ 2000 റൺസ് പൂർത്തിയാക്കിയ ബാറ്ററെന്ന റെക്കോർഡാണ് റിസ്‌വാന്‍ സ്വന്തം പേരിലാക്കിയത്.

ലാഹോര്‍; പാകിസ്താന്‍ ഓപ്പണര്‍ മുഹമ്മദ് റിസ് വാനൊരു റെക്കോര്‍ഡ്. രാജ്യാന്തര ടി20യിൽ ഏറ്റവും വേഗത്തിൽ 2000 റൺസ് പൂർത്തിയാക്കിയ ബാറ്ററെന്ന റെക്കോർഡാണ് റിസ്‌വാന്‍ സ്വന്തം പേരിലാക്കിയത്. ഇതെ റെക്കോര്‍ഡ് പാക് നായകന്‍ ബാബര്‍ അസമും അലങ്കരിക്കുന്നുണ്ട്. ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യിലാണ് റിസ്‌വാന്റെ റെക്കോര്‍ഡ് നേട്ടം. മത്സരത്തിൽ 68 റൺസെടുത്ത റിസ്‌വാനായിരുന്നു പാകിസ്താൻ്റെ ടോപ്പ് സ്കോറർ.

52 ഇന്നിംഗ്സുകളിൽ നിന്നാണ് റിസ്വാൻ 2000 റൺസ് പൂർത്തിയാക്കിയത്. ബാബര്‍ അസമും 52 ഇന്നിങ്സുകളില്‍ നിന്നാണ് 2000 റൺസ് പൂർത്തിയാക്കിയിരുന്നത്. ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ വിരാട് കോലിയുടെ പേരിലായിരുന്നു വേഗത്തില്‍ 2000 റണ്‍സ് എന്ന റെക്കോര്‍ഡ്. 56 ഇന്നിങ്സുകളില്‍ നിന്നായിരുന്നു കോലിയുടെ നേട്ടം.

2021 ഏപ്രിലിൽ സിംബാബ്‌വെക്കെതിരെ ആയിരുന്നു ബാബർ 2000 റൺസ് തികച്ചത്. അതേസമയം മൂന്നാം സ്ഥാനം ഇന്ത്യയുട ലോകേഷ് രാഹുലിന്‌റെ പേരിലാണ്. 58 ഇന്നിങ്‌സുകളിൽ നിന്നാണ് ലോകേഷ് രാഹുൽ 2000 റൺസ് തികച്ചത്. ആസ്‌ട്രേലിയക്കെതിരെ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പരമ്പരയിലായിരുന്നു ലോകേഷ് രാഹുലിന്‌റ നേട്ടം. നാലാം സ്ഥാനം ആസ്‌ട്രേലിയൻ നായകൻ ആരോൺ ഫിഞ്ചിന്‌റെ പേരിലാണ്. 62 ഇന്നിങ്‌സുകളിൽ നിന്നായിരുന്നു ഫിഞ്ചിന്‌റെ നേട്ടം.

അതേസമയം ടി20യില്‍ ഓസ്ട്രേലിയക്കെതിരെ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ചുറി സ്വന്തമാക്കുന്ന ഇന്ത്യന്‍ ഓപ്പണറെന്ന റെക്കോര്‍ഡ് രാഹുല്‍ സ്വന്തമാക്കി. മൂന്ന് ഫിഫ്റ്റികളാണ് രാഹുലിന്റെ അക്കൗണ്ടില്‍. രണ്ട് വീതം നേടിയിട്ടുള്ള രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, ഗൗതം ഗംഭീര്‍ എന്നിവരെയാണ് രാഹുല്‍ പിന്തള്ളിയത്. 18-ാം അര്‍ധ സെഞ്ചുറിയാണ് രാഹുല്‍ സ്വന്തമാക്കിയത്.

Related Tags :
Similar Posts