< Back
Cricket
MS Dhoni ,200 career IPL sixes, CSKഎം.എസ് ധോണി
Cricket

കാണികളെ ആവേശത്തിലാഴ്ത്തിയ ധോണിയുടെ ആ സിക്‌സറിനൊരു റെക്കോർഡ്

Web Desk
|
1 April 2023 10:19 AM IST

ധോണിക്ക് പന്തുണയറിയിച്ചുള്ള ബാനറുകളും കാർഡുകളും സ്റ്റേഡിയത്തിലുടനീളം നിറഞ്ഞു.

അഹമ്മദാബാദ്: ഹോംഗ്രൗണ്ടല്ലാതിരുന്നിന്നിട്ടും ചെന്നൈ സൂപ്പർകിങ്‌സിന്റെ മത്സരം കാണാൻ ആളുകൂടിയെങ്കിൽ അതിനൊരു ഉത്തുമെയുള്ളൂ, സാക്ഷാൽ എം.എസ് ധോണി. ധോണിയുടെ ഓരോ നീക്കങ്ങളെയും കയ്യടികളോടെയാണ് ആരാധകർ ഏറ്റെടുത്തത്. ധോണിക്ക് പന്തുണയറിയിച്ചുള്ള ബാനറുകളും കാർഡുകളും സ്റ്റേഡിയത്തിലുടനീളം നിറഞ്ഞു.

മത്സരത്തിൽ ധോണിക്ക് ബാറ്റിങിന് അധികം അവസരം ലഭച്ചിരുന്നില്ല. ഏഴ് പന്തുകളുടെ ആയുസെ ലഭിച്ചുള്ളൂ. അതാകട്ടെ ധോണി നന്നായി ആസ്വദിക്കുകയും ചെയ്തു. ഏഴ് പന്തിൽ നിന്ന് ഒരു ഫോറും ഒരു സിക്‌സറും ധോണി കണ്ടെത്തി. പതിനാല് റൺസാണ് ധോണി നേടിയത്. ധോണി നേടിയ സിക്‌സറിനും പ്രത്യേകതയുണ്ടായിരുന്നു. ധോണിയുടെ കൂറ്റന്‍ ഷോട്ട് ഐ.പി.എല്ലിന്‍റെയും ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റേയും ചരിത്ര പട്ടികയിലേക്കാണ് ഇടംപിടിച്ചത്.

ചെന്നൈ സൂപ്പര്‍ കിങ്സിനായി 200 സിക്‌സുകള്‍ തികയ്‌ക്കുന്ന ആദ്യ താരമെന്ന നേട്ടമാണ് ആ സിക്സറിലൂടെ ധോണി സ്വന്തമാക്കിയത്. വെറും നാല് താരങ്ങള്‍ മാത്രമാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ ചരിത്രത്തില്‍ ഏതെങ്കിലുമൊരു ടീമിനായി 200ഓ അതിലധികമോ സിക്‌സറുകള്‍ നേടിയിട്ടുള്ളൂ. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി ക്രിസ് ഗെയ്‌ലും(239), എ ബി ഡിവില്ലിയേഴ്‌സും(238), മുംബൈ ഇന്ത്യന്‍സിനായി കെയ്‌റോണ്‍ പൊള്ളാര്‍ഡ്(223), ആര്‍സിബിയുടെ തന്നെ വിരാട് കോലി(218) എന്നിവരാണ് മുമ്പ് ഒരു ടീമിനായി 200ഓ അതിലധികമോ ഐപിഎല്‍ സിക്‌സുകള്‍ മുമ്പ് നേടിയിട്ടുള്ളത്.

ഈ എലൈറ്റ് പട്ടികയിലേക്ക് സിഎസ്‌കെ ക്യാപ്റ്റന്‍ കൂടിയായ ധോണി ഇടംപിടിച്ചത്. 40.53 ശരാശരിയിൽ 4,418 റൺസാണ് ചെന്നൈക്കായി ധോണിയുടെ സമ്പാദ്യം. 314 ബൗണ്ടറികളും മഞ്ഞപ്പടക്കായി ധോണി നേടി. ചെന്നൈക്കായി 5000 റണ്‍സ് നേടാനുള്ള ശ്രമത്തിലാണ് ധോണി. പതിനാല് അര്‍ദ്ധ സെഞ്ച്വറികളും താരത്തിന്റെ പേരിലുണ്ട്.

Related Tags :
Similar Posts