< Back
Cricket
ബ്രാവോക്കൊപ്പം ദാണ്ഡിയ നൃത്തമാടി ധോണി; പരമ്പരാഗത വേഷത്തിൽ തിളങ്ങി താരങ്ങൾ
Cricket

ബ്രാവോക്കൊപ്പം ദാണ്ഡിയ നൃത്തമാടി ധോണി; പരമ്പരാഗത വേഷത്തിൽ തിളങ്ങി താരങ്ങൾ

Web Desk
|
3 March 2024 8:17 PM IST

ആകാശ് അംബാനി ചുവടുകൾ പഠിപ്പിച്ച് കൊടുക്കുന്നതും വീഡിയോയിലുണ്ട്.

അഹമ്മദാബാദ്: വിവിധ മേഖലയിലെ പ്രമുഖ താര സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായിരിക്കുകയാണ് ആനന്ദ് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും പ്രീ-വെഡിങ് ആഘോഷം. സിനിമാ രംഗത്തുള്ളവർക്കൊപ്പം ക്രിക്കറ്റർമാരുടെ വലിയൊരു നിരതന്നെയാണ് ഗുജറാത്തിലെ ജാംനഗറിൽ നടക്കുന്ന പരിപാടിക്കെത്തിയത്. വിവാഹാഘോഷത്തിൽ പങ്കെടുക്കാനെത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ എംഎസ് ധോണിയുടെ ഡാൻസ് വീഡിയോയാണ് ഇപ്പോൾ വൈറലായത്. വെസ്റ്റ് ഇൻഡീസ് താരം ഡ്വെയിൻ ബ്രാവോക്കൊപ്പം ഗുജറാത്തി നാടോടി നൃത്തരൂപമായ ദാണ്ഡിയ കളിക്കുന്നതാണ് ആരാധകർ ഏറ്റെടുത്തത്.

പരമ്പരാഗത ഷർവാണി ധരിച്ചാണ് ധോണിയും ബ്രാവോയും നൃത്തം ചെയ്യുന്നത്. ആനന്ദിന്റെ സഹോദരൻ ആകാശ് അംബാനി ഇരുവർക്കും ദാണ്ഡിയ ചുവടുകൾ പഠിപ്പിച്ച് കൊടുക്കുന്നതും വീഡിയോയിലുണ്ട്. ധോണിയുടെ ഭാര്യ സാക്ഷിയും നൃത്തം ചെയ്യുന്നുണ്ട്. നേരത്തെ മുടിനീട്ടി വളർത്തിയ ലുക്കിൽ പൊതു വേദിയിൽ പ്രത്യക്ഷപ്പെട്ടും മഹി ശ്രദ്ധ നേടിയിരുന്നു. സച്ചിൻ ടെണ്ടുൽക്കർ, രോഹിത് ശർമ്മ ഉൾപ്പെടെ ഇന്ത്യയിലേയും വിദേശത്തെയും നിരവധി ക്രിക്കറ്റർമാരാണ് പരിപാടിക്കെത്തിയത്.

പുതിയ സീസൺ ഐപിഎലിന് ആഴ്ചകൾ ബാക്കിനിൽക്കെ വീണ്ടുമൊരു മഹി അത്ഭുതമാണ് സിഎസ്‌കെ പ്രതീക്ഷിക്കുന്നത്. നിലവിലെ ചാമ്പ്യൻമാരായ ചെന്നൈയുടെ പ്രീ സീസൺ ക്യാമ്പ് ഇതിനകം ആരംഭിച്ചു കഴിഞ്ഞു. റിതുരാജ് ഗെയ്ക്‌വാദ് ഉൾപ്പെടെയുള്ള താരങ്ങൾ ക്യാമ്പിലേക്കെത്തി. എംഎസ്ഡിയും വൈകാതെ ടീമിനൊപ്പം ചേരും. നേരത്തെ ധോണിയുടെ പരിശീലന വീഡിയോയും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇത്തവണ ധോണിയുടെ അവസാന ഐപിഎലാകുമെന്ന തരത്തിലും വാർത്തകൾ പ്രചരിക്കുന്നു.

Similar Posts