Cricket
തിയേറ്ററിനെ ഇളക്കിമറിക്കാൻ വിജയ്ക്കൊപ്പം ധോണിയും: വമ്പൻ പ്രഖ്യാപനം ഉടൻ
Cricket

തിയേറ്ററിനെ ഇളക്കിമറിക്കാൻ വിജയ്ക്കൊപ്പം ധോണിയും: വമ്പൻ പ്രഖ്യാപനം ഉടൻ

Web Desk
|
21 Jun 2022 9:25 PM IST

വിജയ്‌യുടെ പിറന്നാൾ ദിവസം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന. ഐ.പി.എല്ലിനുശേഷം ധോണി പ്രൊഡക്ഷന്‍സിന്‍റെ പ്രാരംഭ പ്രവര്‍ത്തനങ്ങളിലാണ് താരമിപ്പോള്‍.

ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റിന്റെ എല്ലാമെല്ലാമായ ധോണി സിനിമയിലേക്കും എത്തുന്നു. അതും നടനും നിര്‍മാതാവുമായി ഇരട്ട റോളില്‍. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ഇളയ ദളപതി വിജയ്‌യുടെ 68ാം ചിത്രം ധോണിയാകും നിര്‍മിക്കുക. താന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ നായകനാവണമെന്ന് ധോണി തന്നെയാണ് വിജയ്‌യോട് ആവശ്യപ്പെട്ടതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതിഥി വേഷത്തിലാകും ധോണിയെത്തുക എന്നാണ് റിപ്പോർട്ടുകൾ. തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയന്‍താരയായിരിക്കും ചിത്രത്തിൽ നായികയായി എത്തുന്നത്. വിജയ്‌യുടെ പിറന്നാൾ ദിവസം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന. ഐ.പി.എല്ലിനുശേഷം ധോണി പ്രൊഡക്ഷന്‍സിന്‍റെ പ്രാരംഭ പ്രവര്‍ത്തനങ്ങളിലാണ് താരമിപ്പോള്‍.

അതിനിടെ വിജയ്‌യുടെ 66-ാമത് ചിത്രത്തിന്‍റെ പോസ്റ്റര്‍ ഇന്ന് റിലീസ് ചെയ്തു. വരിസു എന്ന് പേരിട്ടിരിക്കുന്ന ചിത്രം വെങ്കടേശ്വര ക്രിയേഷന്‍സിന്‍റെ ബാനറില്‍ രാജുവും ഷിരിഷും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. രശ്മിക മന്ദാനയാണ് ചിത്രത്തിൽ വിജയുടെ നായികയായി എത്തുന്നത്. 2023 പൊങ്കലിന് ചിത്രം തിയറ്ററുകളിൽ എത്തിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. വരിസുവിന് പിന്നലെ ലോകേഷ് കനകരാജ് ചിത്രത്തിലാണ് വിജയ് കരാറിൽ ഏർപ്പെട്ടിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് ഉടൻ പുറത്തിറങ്ങിയേക്കും.

ഐപിഎല്ലിൽ ചെന്നൈ സൂപ്പർകിങ്‌സുമായുള്ള ആത്മബന്ധമാണ് ധോണിയെ വിജയ്‌ലേക്ക് എത്തിച്ചത്. ഫാൻബേസിൽ ചെന്നൈ സൂപ്പർകിങ്‌സും കരുത്തരാണ്. ലോകത്തുടനീളം വൻ ആരാധകപ്പടയാണ് ധോണിക്കും ചെന്നൈക്കുമുള്ളത്. ബോക്‌സ്ഓഫീസിൽ വിജയ് ചിത്രങ്ങള്‍ പണം വാരുന്നതും ഘടകമായി. വൻ ബിസിനസാണ് വിജയ് ചിത്രങ്ങൾ ഉണ്ടാക്കുന്നത്. വിജയ്‌ക്കൊപ്പം ധോണി കൂടി എത്തിയാൽ തിയേറ്ററിൽ സൃഷ്ടിക്കുന്ന ഓളം ചില്ലറയാവില്ല. വിജയ്ക്ക് പുറമെ ധോണി എന്ന ഘടകം കൂടിയാകുമ്പോൾ സിനിമാപ്രേമികളും ആകാംക്ഷയിലാകും.

Summary-'Thala' MS Dhoni to do a film with Thalapathy Vijay

Similar Posts