< Back
Cricket
MS Dhoni paints seats at Chepauk before IPL 2023, video goes VIRAL

മഹേന്ദ്രസിങ് ധോണി

Cricket

ഇത്രയും മഞ്ഞ മതിയോ...? മൈതാനത്തെ സീറ്റുകൾ പെയിന്റടിച്ച് ധോണി; കൈയടിച്ച് ആരാധകർ- വീഡിയോ

Web Desk
|
27 March 2023 4:07 PM IST

ചെന്നൈയുടെ ആദ്യ മത്സരത്തിന്റെ ടിക്കറ്റുകൾ ഓൺലൈനായി വിൽപന ആരംഭിച്ച് മിനിറ്റുകൾക്കിടെ തീർന്നിരുന്നു

രാജ്യന്തര ക്രക്കറ്റിൽ നിന്ന് മഹേന്ദ്രസിങ് ധോണി എന്ന താരം പടിയിറങ്ങിയെങ്കിലും അദ്ദേഹത്തിനുള്ള ആരാധക വൃന്ദത്തിന് ഇപ്പോഴും കുറവന്നുമില്ല. ഐപിഎൽ സീസൺ തുടങ്ങാനിരിക്കെ താരത്തിന്റെ ആരാധകർ വീണ്ടും സോഷ്യൽ മീഡിയയിൽ റീലുകളും സ്‌റ്റോറിയുമൊക്കെയായി നിറക്കുന്നത്. എന്നാൽ ഇപ്പോഴിതാ ചെന്നൈ സൂപ്പർ കിങ്‌സിന്റെ ചെപ്പോക്ക് മൈതാനത്ത് പെയിന്റടിക്കുന്ന താരത്തിന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിലിപ്പോൾ വൈറൽ. താരത്തിന്റെ സാന്നിധ്യം നൽകുന്ന ഊർജം അവസരമാക്കി ഇത്തവണ കിരീടം തിരിച്ചുപിടിക്കുകയാണ് ചെന്നൈ ലക്ഷ്യം.

സ്‌റ്റേഡിയത്തിലെ കസേരകൾക്കാണ് താരം പെയിന്റ് ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. ചെന്നൈയുടെ പതിവു നിറമായ മഞ്ഞയും നീലയും നിറമാണ് സീറ്റുകൾക്ക് നൽകുന്നത്. പ്രത്യേക സംവിധാനം ഉപയോഗിച്ചാണ താരത്തിന്റെ പെയിന്റിങ്. സഹായത്തിന് ജീവനക്കാരുമുണ്ട്. താരത്തിന്റെ പുതിയ ചിത്രം ചെന്നൈ ടീമിന്റെ ട്വിറ്റർ ഹാൻഡ്‌ലിലാണ് പങ്കുവെച്ചിരിക്കുന്നത്. സ്വന്തമായി പെയിന്റ് ചെയ്ത് നിറം ലഭിക്കുന്നത് കണ്ട് താരം അഭിപ്രായം പറയുന്നതും വീഡിയോയിൽ കാണാം.

മാർച്ച് 31 നാണ് ഐപിഎൽ പുതിയ സീസൺ ആരംഭിക്കുന്നത്. നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്ത് ടൈറ്റൻസും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിലാണ് ആദ്യ മത്സരം. നാല് തവണ ഐപിഎൽ കീരിടം നേടിയ ടീമാണ് ചെന്നെ സൂപ്പർ കിംഗ്സ്. ആദ്യ മത്സരം അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ്. ചെന്നൈയുടെ ആദ്യ മത്സരത്തിന്റെ ടിക്കറ്റുകൾ ഓൺലൈനായി വിൽപന ആരംഭിച്ച് മിനിറ്റുകൾക്കിടെ തീർന്നിരുന്നു. മെയ് 21 വരെയാണ് ഐപിഎൽ മത്സരങ്ങൾ നടക്കുക. പത്ത് ഫ്രാഞ്ചൈസികളും 7 എവേ മത്സരങ്ങളും 7 ഹോം മത്സരങ്ങളും കളിക്കും.


Similar Posts