< Back
Cricket
തകർത്തടിച്ച് ഹർമൻപ്രീത് കൗർ; മുംബൈ ഇന്ത്യൻസിന് വനിത പ്രീമിയർ ലീഗ് സീസണിലെ ആദ്യ ജയം
Cricket

തകർത്തടിച്ച് ഹർമൻപ്രീത് കൗർ; മുംബൈ ഇന്ത്യൻസിന് വനിത പ്രീമിയർ ലീഗ് സീസണിലെ ആദ്യ ജയം

Sports Desk
|
10 Jan 2026 11:55 PM IST

മുംബൈ: ഡൽഹി ക്യാപിറ്റൽസിനെ 50 റൺസിന്‌ തോൽപ്പിച്ച് മുംബൈ ഇന്ത്യൻസ്. മുംബൈ ഉയർത്തിയ 196 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്ത ഡൽഹി 145 റൺസിൽ ഓൾ ഔട്ടായി. ക്യാപ്റ്റൻ ഹർമൻ പ്രീത് കൗറിന്റെയും ഇംഗ്ലീഷ് താരം നാറ്റ് സീവർ ബ്രന്റിന്റെയും ബാറ്റിംഗ് മികവിലാണ് മുംബൈയുടെ ജയം. മുംബൈക്കായി അമേലിയ കെറും നിക്കോള ക്യാരിയും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി.

നവി മുംബൈയിലെ ഡിവൈ പാട്ടിൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 195 റൺസാണ് നേടിയത്. എട്ട് ബൗണ്ടറികളും മൂന്ന് സിക്സറുകളുമായി 42 പന്തിൽ പുറത്താകാതെ 74 റൺസ് നേടിയ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെയും 46 പന്തിൽ 70 റൺസ് നേടിയ ഇംഗ്ലീഷ് താരം നാറ്റ് സീവർ ബ്രാന്റിന്റെയും തകർപ്പൻ ബാറ്റിങ്ങാണ് മുംബൈയെ മികച്ച ടോട്ടലിൽ എത്തിച്ചത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹിക്ക് തുടക്കത്തിലേ ബാറ്റിംഗ് തകർച്ച നേരിട്ടു. ഷെഫാലി വർമ എട്ട് റൺസും, ലൗറ വോൾവാർഡ് ഒമ്പത് റൺസും, ക്യാപ്റ്റൻ ജെമിമ റാഡ്രിഗസ്‌ ഒരു റണ്ണും മാത്രമാണ് നേടിയത്. 56 റൺസ് നേടിയ വിൻഡീസ് ഓൾറൗണ്ടർ ചിനെല്ലേ ഹെൻറിയാണ് ഡൽഹി നിരയിലെ ടോപ് സ്‌കോറർ.

Similar Posts