< Back
Cricket
ഫോമിൽ തിരിച്ചെത്തി ഹിറ്റ്മാൻ; ഗുജറാത്തിനെതിരെ മുംബൈക്ക് മികച്ച സ്‌കോർ
Cricket

ഫോമിൽ തിരിച്ചെത്തി ഹിറ്റ്മാൻ; ഗുജറാത്തിനെതിരെ മുംബൈക്ക് മികച്ച സ്‌കോർ

Web Desk
|
6 May 2022 9:31 PM IST

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ 6 വിക്കറ്റ് നഷ്ടത്തിൽ 177 റൺസ് എടുത്തു

മുംബൈ: ഐപിഎല്ലിൽ ഇന്നത്തെ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് 178 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ 6 വിക്കറ്റ് നഷ്ടത്തിൽ 177 റൺസ് എടുത്തു.

ക്യാപ്റ്റൻ രോഹിത് ശർമയും ഇഷാൻ കിഷനും ചേർന്ന് മികച്ച തുടക്കമായിരുന്നു മുംബൈക്ക് നൽകിയത്. ആദ്യ വിക്കറ്റിൽ ഇരുവരും കൂട്ടിച്ചേർത്തത് 74 റൺസാണ്. 74 റൺസിലെത്തി നിൽക്കെ ക്യാപ്റ്റൻ രോഹിത് ശർമയെ പുറത്തായി. പിന്നീടെത്തിയ സൂര്യകുമാർ യാദവ് സ്‌കോർ ബോർഡിൽ 13 റൺസ് കൂട്ടിച്ചേർത്ത് പുറത്തായി. സ്‌കോർ 200 ന് മുകളിലെത്തുമെന്ന് തോന്നിയെങ്കിലും ഇടക്കിടെ വിക്കറ്റ് നഷ്ടമായത് മുംബൈക്ക് തിരിച്ചടിയായി.

അവസാന ഓവറുകളിൽ ടിം ഡേവിഡ് പുറത്തെടുത്ത വെടിക്കെട്ട് പ്രകടനമാണ് മുംബൈക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്. 45 റൺസ് എടുത്ത ഇഷാൻ കിഷനാണ് മുംബൈ നിരയിലെ ടോപ് സ്‌കോറർ. ഗുജറാത്തിനായി റാഷിദ് ഖാൻ രണ്ടും അൽസാരി ജോസഫ്,ലോക്കി ഫെർഗൂസൺ,പ്രദീപ് സാംഗ്വാൻ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

Related Tags :
Similar Posts