< Back
Cricket
Musheer Khan injured in car accident; The Irani trophy will be lost and it will take months to recover
Cricket

വാഹനാപകടത്തിൽ മുഷീർ ഖാന് പരിക്ക്; ഇറാനി ട്രോഫി നഷ്ടമാകും, തിരിച്ചുവരാൻ മാസങ്ങളെടുക്കും

Sports Desk
|
28 Sept 2024 6:49 PM IST

ആഭ്യന്തര ക്രിക്കറ്റിൽ സമീപകാലത്തായി മിന്നും ഫോമിലാണ് യുവതാരം

മുംബൈ: ആഭ്യന്തര ക്രിക്കറ്റിൽ മുംബൈയുടെ താരമായ മുഷീർ ഖാന് വാഹനാപടകത്തിൽ പരിക്ക്. ഇറാനി കപ്പിനായി കാൺപൂരിൽ നിന്ന് ലഖ്‌നൗവിലേക്ക് സഞ്ചരിക്കവെയാണ് അപകടം സംഭവിച്ചത്. താരത്തിന്റെ പിതാവും പരിശീലകനുമായ നൗഷാദ് ഖാനും മറ്റു രണ്ടുപേരും കാറിൽ ഒപ്പമുണ്ടായിരുന്നു. ആഭ്യന്തര ക്രിക്കറ്റിൽ മിന്നും ഫോമിൽ കളിക്കുന്ന യുവതാരത്തിന് പരിക്കേറ്റത് കനത്ത തിരിച്ചടിയാണ്.

കഴുത്തിന് പരിക്കേറ്റ താരത്തിന് മൂന്ന് മാസത്തോളം വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോർട്ട്. ബിസിസിഐയും മുംബൈ ക്രിക്കറ്റ് അസോസിയേഷനും ആരോഗ്യനില വിശദമായി നിരീക്ഷിച്ച് വരികയാണ്. ഒക്ടോബർ ഒന്നിനാണ് ഇറാനി ട്രോഫി ആരംഭിക്കുന്നത്. ഇന്ത്യൻ താരം സർഫറാസ് ഖാന്റെ സഹോദരനാണ് മുഷീർ.

രഞ്ജി ട്രോഫിയിലെയും ഏതാനും മത്സരങ്ങൾ താരത്തിന് നഷ്ടമായേക്കും. അജിൻക്യ രഹാനെ നയിക്കുന്ന മുംബൈ ടീമിന്റെ ഭാഗമായിരുന്നു മുഷീർ. ദുലീപ് ട്രോഫിയിൽ ഇന്ത്യ ബിയ്ക്ക് വേണ്ടി ഒരു സെഞ്ച്വറി മുഷീർ നേടിയിരുന്നു. സീനിയർ ടീമിലേക്ക് പരിഗണിക്കാനിരിക്കെയാണ് 19 കാരന് തിരിച്ചടി നേരിട്ടത്. വരാനിരിക്കുന്ന ഐപിഎൽ താരലേലത്തിൽ പ്രധാന ഫ്രാഞ്ചൈസികൾ താരത്തെ നോട്ടമിട്ടിരുന്നു. കഴിഞ്ഞ അണ്ടർ 19 ലോകകപ്പിൽ മുഷീർ ശ്രദ്ധേയ പ്രകടനമാണ് നടത്തിയത്. ഏഴ് മത്സരങ്ങളിൽ നിന്നായി 360 റൺസ് നേടിയ താരം ടൂർണമെന്റിലെ ഉയർന്ന റൺവേട്ടക്കാരിൽ രണ്ടാമതായിരുന്നു.

Similar Posts