< Back
Cricket
തകർച്ചയിൽ നിന്ന് കരകയറ്റി സൂര്യകുമാർ;മുംബൈ ഇന്ത്യൻസിന് ഭേദപ്പെട്ട സ്‌കോർ
Cricket

തകർച്ചയിൽ നിന്ന് കരകയറ്റി സൂര്യകുമാർ;മുംബൈ ഇന്ത്യൻസിന് ഭേദപ്പെട്ട സ്‌കോർ

Web Desk
|
9 April 2022 9:34 PM IST

മികച്ച ബൗളിങ് പ്രകടനമാണ് ബാംഗ്ലൂർ ബൗളർമാർ പുറത്തെടുത്തത്

മുംബൈ: റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ മുംബൈ ഇന്ത്യൻസിന് ഭേദപ്പെട്ട സ്‌കോർ. നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ അവർ 151 റൺസെടുത്തു. ക്യാപ്റ്റൻ രോഹിത് ശർമയും ഇഷാൻ കിഷനും ചേർന്ന് മികച്ച തുടക്കം മുംബൈയ്ക്ക് നൽകിയെങ്കിലും 50 റൺസിലെത്തി നിൽക്കെ ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടതിന് പിന്നാലെ ടീം തകർച്ചയിലേക്ക് വീഴുകയായിരുന്നു.

സ്‌കോർ 50 ൽ നിന്ന് 79 ൽ എത്തുമ്പോഴേക്കും മുംബൈയ്ക്ക് 6 വിക്കറ്റുകളാണ് നഷ്ടമായത്. എന്നാൽ വിക്കറ്റുകൾ തുടർച്ചയായി വീണപ്പോഴും സൂര്യകുമാർ നടത്തിയ ഒറ്റയാൾ പോരാട്ടമാണ് ടീമിന് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്. 37 പന്തിൽ നിന്ന് 68 റൺസാണ് സൂര്യകുമാർ അടിച്ചെടുത്തത്.

അതേസമയം, മികച്ച ബൗളിങ് പ്രകടനമാണ് ബാംഗ്ലൂർ ബൗളർമാർ പുറത്തെടുത്തത്. ഹസരങ്കയും ഹർഷൽ പട്ടേലും രണ്ട് വിക്കറ്റെടുത്തപ്പോൾ ആകാശ് ദീപ് ഒരു വിക്കറ്റെടുത്തു.

Similar Posts