< Back
Cricket
Not only the players but also the bowling coach will be affected; BCCI fines Munaf Patel
Cricket

കളിക്കാർക്ക് മാത്രമല്ല, ബൗളിങ് കോച്ചിനും പണികിട്ടും; മുനാഫ് പട്ടേലിന് പിഴ ചുമത്തി ബിസിസിഐ

Sports Desk
|
17 April 2025 8:39 PM IST

സീസണിൽ ആദ്യമായാണ് കോച്ചിങ് സ്റ്റാഫിന് പിഴ ലഭിക്കുന്നത്.

ഡൽഹി: മോശം പെരുമാറ്റത്തിന് ഡൽഹി ക്യാപിറ്റൽസ് ബൗളിങ് കോച്ച് മുനാഫ് പട്ടേലിന് പിഴ ചുമത്തി ബിസിസിഐ. മാച്ച് ഫീയുടെ 25 ശതമാനമാണ് പിഴയടക്കേണ്ടത്. ഐപിഎൽ സൂപ്പർ ഓവർ ത്രില്ലർ കണ്ട രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിനിടെയാണ് സംഭവം. സീസണിൽ ആദ്യമായാണ് കോച്ചിങ് സ്റ്റാഫിന് പിഴ ലഭിക്കുന്നത്.

പരിശീലകൻ എന്ന രീതിയിൽ ഗ്രൗണ്ടിൽ ഇറങ്ങാൻ അനുമതിയില്ലാത്തതിനാൽ മുനാഫ് പട്ടേൽ റിസർവ് താരത്തോട് സന്ദേശം കൈമാറുകയായിരുന്നു. ഡൽഹി ബൗളർമാർക്കുള്ള നിർദേശമാണ് മുൻ ഇന്ത്യൻ താരം കൈമാറിയത്. എന്നാൽ ഗ്രൗണ്ടിലേക്കു ഇറങ്ങുന്നതിന് മുൻപ് റിസർവ് താരത്തെ അമ്പയർ തടഞ്ഞതോടെ മുനാഫ് ഇടപെടുകയായിരുന്നു. തുടർന്ന് അമ്പയറുമായി വാക് തർക്കത്തിൽ ഏർപ്പെടുകയും ചെയ്തു.

സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങിൽ പ്രചരിച്ചിരുന്നു. അതേ സമയം സൂപ്പർ ഓവർ വരെ നീണ്ട പോരാട്ടത്തിനൊടുവിലാണ് രാജസ്ഥാനെ കീഴടക്കി ഡൽഹി ക്യാപിറ്റൽസ് വിജയം സ്വന്തമാക്കിയത്.

Similar Posts