< Back
Cricket
Wasim Jaffer, Umran Malikഉംറാന്‍ മാലിക്- വസിം ജാഫര്‍
Cricket

'ഉംറാൻ മാലികിനെ മാറ്റണം': പകരക്കാരെ നിർദേശിച്ച് വസിംജാഫർ

Web Desk
|
28 Jan 2023 7:21 PM IST

ആദ്യ ടി20യില്‍ ഒരൊറ്റ ഓവറെ ഉംറാന്‍ എറിഞ്ഞുള്ളൂ, 16 റണ്‍സും വിട്ടുകൊടുത്തു

ലക്‌നൗ: ന്യൂസിലാൻഡിനെതിരായ രണ്ടാം ടി20യിൽ ഫാസ്റ്റ് ബൗളർ ഉമ്രാൻ മാലിക്കിന് പകരം ഒരു അധിക ബാറ്ററെ ഉൾപ്പെടുത്തണമെന്ന് മുന്‍ ഇന്ത്യന്‍ താരം വസിം ജാഫര്‍. ജിതേഷ് ശർമ്മ അല്ലെങ്കില്‍ പൃഥ്വി ഷാ എന്നിവരെയാണ് വസീംജാഫര്‍ നിര്‍ദേശിക്കുന്നത്. നാളെ ലക്നൌവിലാണ് രണ്ടാം മത്സരം.

ആദ്യ മത്സരത്തില്‍ 21 റണ്‍സിനായിരുന്നു ന്യൂസിലാന്‍ഡിന്റെ വിജയം. സ്പിന്നര്‍മാര്‍ കളി തിരിപ്പിച്ച മത്സരത്തില്‍ ഇന്ത്യ പൊരുതി നോക്കിയെങ്കിലും എത്തിയില്ല. മത്സരത്തില്‍ ഒരൊറ്റ ഓവറെ ഉംറാന്‍ എറിഞ്ഞുള്ളൂ. 16 റണ്‍സും വിട്ടുകൊടുത്തു. ഉംറാന്‍ പകരം ബാറ്റിങ് ഡിപ്പാര്‍ട്മെന്റ് ശക്തിപ്പെടുത്താന്‍ ഇന്ത്യ ശ്രമിക്കണമെന്നാണ് വസീം ജാഫര്‍ പറയുന്നത്.

'ഉംറാന്‍ തന്റെ വേഗതയിൽ വ്യത്യാസം വരുത്തിയില്ലെങ്കിൽ, ഈ ഫോർമാറ്റിൽ വിയര്‍ക്കും. റാഞ്ചിയില്‍ മികച്ച ഓപ്‌ഷനായ കട്ടറുകള്‍ എറിയുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും അതുണ്ടായില്ല. ഇത്തരം പിച്ചുകളില്‍ 145 കിലോമീറ്റര്‍ വേഗത്തില്‍ എറിയുന്ന പന്ത് നേരിട്ട് ബാറ്റിലേക്കാണ് എത്തുക. ഉമ്രാന് പകരം ജിതേഷ് ശര്‍മ്മയോ പൃഥ്വി ഷായോയാണ് പ്ലേയിംഗ് ഇലവനില്‍ വരേണ്ടത്. ലോവര്‍ ഓര്‍ഡറില്‍ റണ്‍സ് കണ്ടെത്താം എന്നതിനാല്‍ ജിതേഷിനാവണം പരിഗണന. ഒരു ബാറ്റര്‍ അധികമായി വരുന്നത് പ്രശ്‌നങ്ങള്‍ പരിഹരിക്കും എന്നാണ് തോന്നുന്നത്'- വസിം ജാഫര്‍ പറഞ്ഞു.

വിദർഭ കീപ്പർ-ബാറ്റർ ജിതേഷ് ശർമ്മ ഇതുവരെ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചിട്ടില്ല. 2022 സീസണിൽ അദ്ദേഹം പഞ്ചാബ് കിംഗ്‌സിനായി (പിബികെഎസ്) അതിഥി വേഷങ്ങളില്‍ എത്തി കഴിവ് തെളിയിച്ചിരുന്നു. ആഭ്യന്തര പ്രകടനങ്ങളുടെ പിൻബലത്തിലാണ് പൃഥ്വി ഷായെ ടീമിലേത്ത് തിരികെ വിളിച്ചത്. ഇന്ത്യക്കായി ഒരു ടി20 മത്സരം കളിച്ചിട്ടുണ്ട്. അതിൽ പൂജ്യത്തിന് പുറത്തായിരുന്നു.

Similar Posts