< Back
Cricket
മുസറബാനിക്കെതിരെ നിയമനടപടിക്കൊരുങ്ങി പാകിസ്താൻ ക്രിക്കറ്റ് ബോർഡ്
Cricket

മുസറബാനിക്കെതിരെ നിയമനടപടിക്കൊരുങ്ങി പാകിസ്താൻ ക്രിക്കറ്റ് ബോർഡ്

Sports Desk
|
14 March 2026 9:19 PM IST

ഇസ്ലാമാബാദ്: ഐപിഎൽ ടീം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലേക്ക് എത്തിയ സിംബാബ്‌വൻ പേസർ മുസറബാനിക്കെതിരെ നിയമനടപടിക്കൊരുങ്ങി പിസിബി. പാക്കിസ്താൻ സൂപ്പർ ലീഗ് ഫ്രാഞ്ചൈസിയായ ഇസ്ലാമാബാദ് യുണൈറ്റഡുമായി കാറിലുണ്ടായിരുന്ന താരം ഐപിഎല്ലിൽ നിന്ന് വിളിയെത്തിയപ്പോൾ ടീം മാറുകയായിരുന്നു. ബംഗ്ലാദേശ് താരം മുസ്തഫിസുർ റഹ്മാന് പകരമായാണ് മുസറബാനി കെകെആറിൽ എത്തുന്നത്.

പിഎസ്എൽ ലേലത്തിൽ അൻസോൾഡായിരുന്ന മുസറബാനി പിന്നീട് വിൻഡീസ് താരം ഷെമാർ ജോസഫിന് പകരമായാണ് ഇസ്ലാമാബാദ് യുണൈറ്റഡുമായി കരാറിലെത്തുന്നത്. എന്നാൽ മുസ്തഫിസുറിന് പകരക്കാരനെ തേടുന്ന കെകെആർ ഓഫറുമായി വന്നപ്പോൾ പിഎസ്എൽ ഉപേക്ഷിക്കുകയായിരുന്നു.

ഫ്രാഞ്ചൈസിയുമായി കാരാറൊപ്പിട്ട ശേഷം അവസാന നിമിഷം പിന്മാറിയത് ചൂണ്ടിക്കാട്ടിയാണ് താരത്തിനെതിരെ പിസിബി നിയമനടപടിക്കൊരുങ്ങുന്നത്. സിംബാബ്‌വെയുടെ ലോകകപ്പ് കുതിപ്പിൽ നിർണായക പങ്കുവഹിച്ച താരത്തിന് നഷ്ടപരിഹാരം നൽകേണ്ടി വരുമെന്നാണ് റിപ്പോർട്ട്.

Similar Posts