< Back
Cricket
കെകെആറിന് ബ്ലെസ്സിങ്: മുസ്തഫിസുറിന് പകരം ബ്ലെസിങ് മുസറബാനി ടീമിൽ
Cricket

കെകെആറിന് ബ്ലെസ്സിങ്: മുസ്തഫിസുറിന് പകരം ബ്ലെസിങ് മുസറബാനി ടീമിൽ

Sports Desk
|
13 March 2026 8:11 PM IST

കൊൽക്കത്ത: ബ്ലെസിങ് മുസറബാനിയെ ടീമിലെത്തിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഇന്ത്യ - ബംഗ്ലാദേശ് പ്രശ്നങ്ങൾ കാരണം ടീമിൽ നിന്ന് പുറത്തായ ബംഗ്ലാദേശി ബൗളർ മുസ്തഫിസുർ റഹ്‌മാന്‌ പകരമാണ് സിംബാബ്‌വൻ താരം ടീമിലെത്തുന്നത്. 2026 ഐപിൽ സീസണിന് മുന്നോടിയായി നടന്ന ലേലത്തിൽ 9.20 കൊടിക്കാണ് മുസ്തഫിസുറിനെ കൊൽക്കത്ത ടീമിലെത്തിച്ചത്.

ഈ വർഷം നടന്ന ടി20 ലോകകപ്പിൽ സിംബാബ്‌വെയുടെ സൂപ്പർ എട്ടിലേക്കുള്ള കുത്തതിപ്പിൽ പ്രധാന പങ്കുവഹിച്ച താരമാണ് ബ്ലെസിങ് മുസറബാനി. ടി20 ലോകകപ്പിൽ ആറ് ഇന്നിങ്സിൽ 7.89 എക്കണോമിയിൽ 13 വിക്കറ്റുകളാണ്‌ താരം നേടിയത്. 13 വിക്കറ്റുകൾ നേടിയ യുഎസ്എ താരം വാൻ ഷാൽവിക്ക്, 14 വീതം വിക്കറ്റുകളുള്ള ജസ്പ്രീത് ബുംറ വരുൺ ചക്രവർത്തി എന്നിവരാണ് മുസറബാനിക്ക് മുകളിലുള്ളത്.

6 അടിക്ക് മുകളിൽ ഉയരമുള്ള താരം 2017 മുതൽ സിംബാബ്‌വേക്കായി കളിച്ചുവരുന്നു. ടി20യിൽ 89 മത്സരങ്ങളിൽ നിന്ന് 7.24 എക്കണോമി റേറ്റിൽ 106 വിക്കറ്റുകളാണ്‌ ഇതുവരെ സിംബാബ്‌വൻ താരത്തിന്റെ പേരിലുള്ളത്. സിപിഎൽ, ഐഎൽടി20, പിഎസ്എൽ തുടങ്ങിയ ടി20 ഫ്രാഞ്ചൈസി ലീഗിൽ താരം കളിച്ചിട്ടുണ്ട്.

ഇത് രണ്ടാം തവണയാകയും മുസറബാനി ഐപിഎല്ലിലേക്ക് എത്തുന്നത്. 2025 ഐപിഎൽ സീസണിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ടീമിൽ എംപോറിററി റീപ്ലേസ്‌മെന്റ് ബൗളറായിരുന്നു. മാർച്ച് 17ന് താരം കൊൽക്കത്തയിൽ ടീമിനൊപ്പം ചേരുമെന്നാണ് ക്രിക്ബസ് റിപ്പോർട്ട് ചെയുന്നത്. മുസ്‍തഫിസുറിന്റെയും പരിക്ക് മൂലം പുറത്തുള്ള മതീഷ പാതിരാനയുടെയും അഭാവത്തിൽ മുസറബാനിയുടെ പങ്ക് വലുതായിരിക്കും.

Similar Posts