
മഴ തന്നെ മഴ: മത്സരം മുടങ്ങുമോ? അഡ്‌ലയ്ഡിലെ കാലാവസ്ഥാ റിപ്പോർട്ട് ഇങ്ങനെ...
|അഡ്‌ലെയ്ഡിലെ ഏറ്റവും പുതിയ കാലാവസ്ഥാ പ്രവചനം സൂചിപ്പിക്കുന്നത് ബുധനാഴ്ചയും മഴ പെയ്യുമെന്നാണ്
അഡ്ലയ്ഡ്: ടി20 ലോകകപ്പില്‍ ബുധനാഴ്ച ഇന്ത്യയും അയൽക്കാരായ ബംഗ്ലാദേശും തമ്മിൽ വൻ പോരാട്ടത്തിന് ഒരുങ്ങുകയാണ്. അഡ്‌ലെയ്ഡ് ഓവലിലാണ് മത്സരം. എന്നാൽ മത്സരം മഴ ഭീഷണിയിലാണ്. വിജയിക്കുന്നവര്‍ സെമിഫൈനൽ പ്രവേശനം സജീവമാക്കും, തോൽക്കുന്ന ടീം പുറത്തേക്കും. അതിനാല്‍ ഇരു ടീമുകള്‍ക്കും നിര്‍ണായകം.
മഴ പെയ്താൽ കളി കൃത്യസമയത്ത് തുടങ്ങാനാവില്ല. നിലവിൽ അഡ്‌ലെയ്‌ഡിൽ ബുധനാഴ്ച രാവിലെ മുതൽ തുടർച്ചയായി മഴ പെയ്യുന്നുണ്ട്. അഡ്‌ലെയ്ഡിലെ ഏറ്റവും പുതിയ കാലാവസ്ഥാ പ്രവചനം സൂചിപ്പിക്കുന്നത് ബുധനാഴ്ചയും മഴ പെയ്യുമെന്നാണ് . എന്നാൽ മഴ കനക്കില്ലെന്നും പ്രവചിക്കുന്നു. ഒരു പക്ഷേ കളി ഉപേക്ഷിക്കാന്‍ സാധ്യത കുറവാണ്.
അഡ്‌ലെയ്ഡിലേത് ഡ്രോപ് ഇന്‍ പിച്ചാണ്. ബാറ്റര്‍മാര്‍ക്കും ബൗളര്‍മാര്‍ക്കും തുല്യസാധ്യത നല്‍കുന്നുണ്ടെങ്കിലും സിഡ്നിയലേതു പോല ബാറ്റിംഗ് സൗഹൃദ വിക്കറ്റുകളിലൊന്നാണ് അഡ്‌ലെയ്ഡിലേത്. എങ്കിലും കളിയുടെ തുടക്കത്തില്‍ പേസര്‍മാര്‍ക്ക് പേസും ബൗണ്‍സും ലഭിക്കും. അതേസമയം മൂന്ന് കളിയില്‍ അഞ്ച് പോയിന്‍റുള്ള ദക്ഷിണാഫ്രിക്കയാണ് ഗ്രൂപ്പ് രണ്ടില്‍ നിലവില്‍ ഒന്നാം സ്ഥാനത്തുള്ളത്. ഇന്ത്യക്കും ബംഗ്ലാദേശിനും നാല് പോയിന്‍റ് വീതമാണുള്ളത്. റൺ നിരക്കിന്‍റെ അടിസ്ഥാനത്തിൽ ഇന്ത്യ രണ്ടും ബംഗ്ലാദേശ് മൂന്നും സ്ഥാനങ്ങളിൽ.
ബുധനാഴ്ച ബംഗ്ലാദേശിനെതിരായ പോരാട്ടം കഴിഞ്ഞാല്‍ ഞായറാഴ്ച സിംബാബ്‍വേയാണ് ഇന്ത്യയുടെ എതിരാളികൾ. ബംഗ്ലാദേശിനെതിരായ മത്സരം ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30 ന് ആരംഭിക്കും. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഹോട്ട്സ്റ്റാറിലും മത്സരം തത്സമയം കാണാം. ഗ്രൂപ്പ് രണ്ടില്‍ നിന്ന് സെമിയിലെത്താന്‍ പരസ്പരം മത്സരിക്കുന്ന ടീമുകളാണ് ഇന്ത്യും ബംഗ്ലാദേശും.