< Back
Cricket
rinku singh
Cricket

ജയിക്കാൻ വേണ്ടത് 17 റൺസ്; ഹാട്രിക് സിക്‌സർ അടിച്ച് ജയിപ്പിച്ച് റിങ്കു സിങ് - വീഡിയോ

abs
|
1 Sept 2023 11:51 AM IST

ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമാണ് റിങ്കു സിങ്

യുപി ടി20 ക്രിക്കറ്റ് ലീഗിൽ തകർപ്പൻ പ്രകടനവുമായി ആരാധക ഹൃദയം കവർന്ന് റിങ്കു സിങ്. കാശി രുദ്രാസിനെതിരെയുള്ള മത്സരത്തിലെ സൂപ്പർ ഓവറിൽ ഹാട്രിക് സിക്‌സറടിച്ചാണ് റിങ്കു സ്വന്തം ടീമായ മീററ്റ് മാവറികിനെ വിജയത്തിലെത്തിച്ചത്.

മത്സരത്തിൽ ഇരുടീമുകളും 181 റൺസാണ് നേടിയത്. ഇതേത്തുടർന്നാണ് കളി സൂപ്പർ ഓവറിലേക്ക് നീണ്ടത്. നിശ്ചിത ഓവർ മത്സരത്തിൽ 22 പന്തിൽനിന്ന് 15 റൺസ് മാത്രമാണ് റിങ്കുവിന് സ്‌കോർ ചെയ്യാനായിരുന്നത്. എന്നാൽ സൂപ്പർ ഓവറിൽ കഥ മാറി. ആദ്യ പന്തില്‍ റണ്‍സ് നേടാന്‍ കഴിയാതിരുന്ന താരം അടുത്ത മൂന്നു പന്തും അതിര്‍ത്തി കടത്തുകയായിരുന്നു.



ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമായ റിങ്കു ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെയും സമാന രീതിയിൽ വിജയം നേടിയിരുന്നു. അന്ന് തുടര്‍ച്ചയായി അഞ്ച് സിക്‌സറടച്ചായിരുന്നു താരത്തിന്റെ ആറാട്ട്. ഐപിഎല്ലിന്റെ തകർപ്പൻ പ്രകടനത്തിന് പിന്നാലെ അന്താരാഷ്ട്ര മത്സരത്തിൽ ഇന്ത്യക്കായും അരങ്ങേറി. അയർലാൻഡിനെതിരെയുള്ള ആദ്യ മത്സരത്തിൽ 21 പന്തിൽനിന്ന് 38 റൺസാണ് റിങ്കു അടിച്ചെടുത്തിരുന്നത്. പ്ലേയര്‍ ഓഫ് ദ മാച്ചുമായി.




Similar Posts