< Back
Cricket
8 ഓവറിൽ 8 റൺസിന് നേപ്പാൾ വനിതകൾ ഓൾഔട്ട്; 7 പന്തിൽ ജയിച്ച് യുഎഇ
Cricket

'8 ഓവറിൽ 8 റൺസിന്' നേപ്പാൾ വനിതകൾ ഓൾഔട്ട്; 7 പന്തിൽ ജയിച്ച് യുഎഇ

Web Desk
|
5 Jun 2022 11:49 AM IST

ആറ് ബാറ്റേഴ്സ് ഡക്കായി. നാല് ഓവറിൽ രണ്ട് മെയ്ഡനോടെ രണ്ട് റൺസ് മാത്രം വഴങ്ങി യുഎഇയുടെ മഹിക ഗൗർ അഞ്ച് വിക്കറ്റ് വീഴ്ത്തി

അണ്ടർ 19 ലോകകപ്പ് യോഗ്യതാ മത്സരത്തിൽ യുഎഇയ്ക്ക് മുന്നിൽ തകർന്നടിഞ്ഞ് വീണ് നേപ്പാൾ വനിതകൾ. 8 റൺസാണ് ആദ്യം ബാറ്റുചെയ്ത നേപ്പാൾ വനിതാ ടീം. 8.1 ഓവർ ബാറ്റുചെയ്ത നേടിയത്.

ടോസ് നേടിയ നേപ്പാൾ ബാറ്റിങ് തെരഞ്ഞെടുത്തു. എന്നാൽ ആ തീരുമാനം തെറ്റായി പോയെന്നാണ് നേപ്പാൾ ബാറ്റേഴ്സിന്റെ പ്രകടനത്തോടെ വ്യക്തമായത്. 10 പന്തിൽ നിന്ന് മൂന്ന് റൺസ് എടുത്ത സ്നേഹ മഹാരയാണ് നേപ്പാളിന്റെ ടോപ് സ്‌കോറർ.

ആറ് ബാറ്റേഴ്സ് ഡക്കായി. നാല് ഓവറിൽ രണ്ട് മെയ്ഡനോടെ രണ്ട് റൺസ് മാത്രം വഴങ്ങി യുഎഇയുടെ മഹിക ഗൗർ അഞ്ച് വിക്കറ്റ് വീഴ്ത്തി. 1.1 ഓവറിൽ 113 പന്തുകൾ കയ്യിൽ വെച്ച് യുഎഇ വിജയ ലക്ഷ്യം മറികടന്നു.

Related Tags :
Similar Posts